Agape
Friday, 29 January 2021
"എന്റെ ജീവിതത്തിൽ മാത്രം എന്താ ഇടക്കിടക് വേദനകൾ കടന്നു വരുന്നു?"
എന്റെ ജീവിതത്തിൽ മാത്രം എന്താ ഇത്ര വേദനകൾ ഇടയ്ക്കിടക്ക് കടന്നു വരുന്നു?
ഓരോ ദൈവപൈതലും ജീവിതത്തിൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകാം ഞാൻ ഇത്ര മാത്രം വേദന അനുഭവിക്കേണ്ട ആവശ്യം വല്ലതും ഉണ്ടോ? ഞാൻ കർത്താവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചു നന്നായി ജീവിച്ചിട്ടും എന്താ ഇത്രയും പരിശോധനകളിൽ കൂടി കടന്നു പോകേണ്ടി വരുന്നത്?
" കായ്ക്കുന്നത് ഒക്കെയും അധികം ഫലം കായ്‌ക്കേണ്ടതിനു ചെത്തി വെടിപ്പാകുന്നു. (യോഹ 15:1-2).
1. ദൈവം നമ്മളെ സ്നേഹിക്കുന്നതിന്റെ ഒരടയാളം ആണ് ഇടയ്ക്ക് ഇടയ്ക്ക് ജീവിതത്തിൽ കടന്നു വരുന്ന വേദനകൾ അഥവാ പരിശോധനകൾ.
2.കായ്ക്കുന്നതിനെ ആണ് ദൈവം ചെത്തി വെടിപ്പാകുന്നത്.
3.അധികം ഫലം കായ്ക്കുന്നതിനു വേണ്ടിയാണ് ദൈവം നമ്മളെ ചെത്തി വെടിപ്പാകുന്നത്.
ജീവിതത്തിൽ കടന്നു വരുന്ന പരിശോധനകൾ അഥവാ വേദനകൾ അധികം ഫലം കായ്ക്കുന്നതിനും അതുപോലെ ക്രിസ്തുവിൽ നമ്മളെ തികഞ്ഞവരക്കാൻ കൂടി ആണ്.
"ദൈവം എന്തുകൊണ്ട് എന്റെ പ്രാർത്ഥന കേൾക്കുന്നില്ല?
ദൈവം എന്തുകൊണ്ട് എന്റെ പ്രാർത്ഥന കേൾക്കുന്നില്ല?
പലപ്പോഴും നാം ചിന്തിക്കുന്ന ഒരു വിഷയമാണ് ചില പ്രാർത്ഥനകൾ ക്ക് പലപ്പോഴും മറുപടി താമസിക്കുന്നു.
ഒരു ദൈവ പൈതലിന്റെ ജീവിതത്തിൽ
വേണ്ടുന്ന മൂന്നു കാര്യങ്ങൾ ആണ് വിശ്വാസം, പ്രാർത്ഥന, ഒരുക്കം.
നാം ദൈവത്തോട് എന്ത് ചോദിച്ചാലും നമുക്കു ലഭിക്കും എന്നുള്ള വിശ്വാസം ഉണ്ടായിരിക്കണം.
വിശ്വാസമില്ലാതെ പ്രാർത്ഥിച്ചാൽ പ്രാർത്ഥനയ്ക്ക് മടുപ്പുണ്ടാക്കും.
വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ മറുപടി നിശ്ചയം. പിന്നീട് വേണ്ടുന്നത് ഒരുക്കമാണ്. വിശ്വാസം പ്രാർത്ഥനയോടൊപ്പം വന്നു കഴിയുമ്പോൾ പ്രാർത്ഥന ദൈവ പൈതലിൽ ചൈതന്യം വരുത്തുകയും തുടർന്ന് ദൈവപൈതൽ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്യും. ദൈവം മറുപടിയുമായി നമ്മുടെ മുമ്പിൽ വരും എന്നുള്ള കാഴ്ച്ചപ്പാട് രൂപം പ്രാപിക്കുകയും ചെയ്യും.
യെഹെസ്കേലിനോടു അസ്ഥി കൂമ്പാരം ജീവിക്കുമോ എന്നു ചോദിച്ചപ്പോൾ തന്റെയും അവസ്ഥ നമ്മുടെ അവസ്ഥ പോലെ ആയിരുന്നു. യെഹെസ്കേലിനു യാതൊരു പ്രതീക്ഷകളും ഇല്ല. ഇന്നു നാം അഭിമുഖികരിക്കുന്ന പല വിഷയങ്ങളും എങ്ങനെ നേടിയെടുക്കും എന്നു അറിയാതെ ഭാരപെടുപ്പുമ്പോൾ ദൈവം നമുക്ക് നൽകിയിരിക്കുന്ന ഒരു ഉത്തമ ഉദാഹരണം ആണ് യെഹെസ്കേൽ 37-അധ്യായം.. നാം പ്രാത്ഥിച്ച വിഷയം ഏതു തന്നെ ആയാലും ദൈവം അതു എനിക്ക് തരുമെന്നുള്ള ഉറപ്പ് പ്രാപിച്ചു കഴിയുമ്പോൾ ദൈവപൈതൽ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങണം.നാം ഒരുങ്ങാതിരുന്നാൽ ആർ നമ്മുടെ വിഷയത്തിന് വേണ്ടി ഇറങ്ങി പ്രവർത്തിക്കും.പ്രാർത്ഥനയും വിശ്വാസവും ഒരുക്കവും ഇവ മൂന്നും ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ഉണ്ടായാൽ അസാധ്യം എന്ന് വിചാരിക്കുന്ന വിഷയങ്ങൾ ദൈവം സാധ്യം ആക്കി തരും.
Thursday, 28 January 2021
Monday, 18 January 2021
Sunday, 17 January 2021
Friday, 15 January 2021
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...