Agape

Sunday, 26 November 2023

"കാലങ്ങൾ കഴിഞ്ഞാലും ദൈവത്തിന്റെ വാക്കു മാറുകില്ല "

കാലങ്ങൾ കഴിഞ്ഞാലും ദൈവത്തിന്റെ വാക്കു മാറുകില്ല. ദൈവം നമ്മോട് ഒരു വാക്ക് പറഞ്ഞാൽ അത് നിവൃത്തിക്ക തന്നെ ചെയ്യും. ചില വിഷയങ്ങൾ ക്ക് ഉത്തരം താമസിച്ചാലും ദൈവത്തിന്റെ വാക്കു മാറുകില്ല. ദൈവം നമ്മെ പരിശോധിക്കുന്ന സമയം കൂടിയാണ് പ്രാർത്ഥനയുടെ ഉത്തരം ലഭിക്കുന്ന സമയം വരെ. ദൈവം അബ്രഹാമിനോട് വാക്ക് പറഞ്ഞത് മുതൽ ദൈവം അബ്രഹാമിനെ പരിശോധിക്കുക ആയിരുന്നു.പ്രിയരേ ദൈവം പറയുന്ന വാക്ക് ഹൃദയത്തിൽ സംഗ്രഹിക്കുക. ഇന്നല്ലെങ്കിൽ നാളെ ദൈവം അത് നിറവേറ്റുക തന്നെ ചെയ്യും.

Tuesday, 7 November 2023

"അപേക്ഷ കേൾക്കുന്ന ദൈവം "

അപേക്ഷ കേൾക്കുന്ന ദൈവം. യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു. യഹോവ എന്റെ പ്രാർത്ഥന കൈകൊള്ളും. സങ്കീർത്തനങ്ങൾ 6:9. പലപ്പോഴും ദൈവസന്നിധിയിൽ കണ്ണുനീരോടെ ദാവീദ് ദൈവത്തോട് അപേക്ഷിച്ച അപേക്ഷകൾ ദൈവം കേട്ടിരിക്കുന്നു എന്നാണ് സങ്കീർത്തനകാരൻ ആയ ദാവീദ് പറഞ്ഞിരിക്കുന്നത്. ജീവിതത്തിന്റെ ഏകാന്തതയിൽ ഒറ്റപ്പെടലിന്റെ നിമിഷങ്ങളിൽ ദാവീദിനു ഒന്ന് അറിയാം യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു. വനാന്തരങ്ങളിൽ ഏകനായി ആടിനെ മെയ്ച്ചപ്പോഴും തന്റെ ദൈവത്തിന്റെ പരിപാലനം ദാവീദ് മനസിലാക്കിയിരുന്നു. ദാവീദിന്റെ ഭവനത്തിൽ ശമുവേൽ പ്രവാചകൻ കടന്നു വന്നപ്പോഴും ദാവീദിനു തന്റെ ഭവനത്തിൽ ക്ഷണം ലഭിച്ചിരുന്നില്ല. അപ്പോഴും ദാവീദിനെ മറക്കാത്ത ദൈവം തന്റെ സഹോദരന്മാരുടെ മുമ്പിൽ വച്ചു ശമുവേൽ പ്രവാചകനാൽ ദാവീദിനെ രാജകീയ അഭിഷേകം ചെയ്തു മാനിച്ചു. ദാവീദിന് ഒന്നറിയാം ആരെല്ലാം തന്നെ മറന്നാലും തന്നെ മറക്കാത്ത ഒരു ദൈവം ഉണ്ടെന്നുള്ള കാര്യം . ദാവീദിന്റെ അപേക്ഷ കേൾക്കുന്ന ഒരു ദൈവം ഉണ്ടെന്നു തന്റെ ജീവിതത്തിൽ ഉടനീളം നമുക്ക് കാണാം. പ്രിയരേ ആരെല്ലാം നമ്മെ മറന്നാലും ആരെല്ലാം നമ്മെ ഒഴിവാക്കിയാലും ആരെല്ലാം നമ്മെ നിന്ദിച്ചാലും നമ്മെ മാനിക്കുന്ന ഒരു ദൈവം ഉണ്ട്. നമ്മുടെ അപേക്ഷ കേൾക്കുന്ന ഒരു ദൈവത്തെ ആണ് നാം സേവിക്കുന്നത്. ഈ ലോകം മുഴുവനും നമുക്ക് എതിരായാലും നാമും ദൈവവും തമ്മിൽ വ്യക്തിപരമായി ബന്ധം ഉണ്ടെങ്കിൽ ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും. മറ്റുള്ളവർ മാറ്റി നിർത്തുന്നയിടത്തു ദൈവം നമ്മെ പേര് ചൊല്ലി വിളിച്ചു മാനിക്കും.ആകയാൽ ദാവീദിനെ പോലെ വ്യക്തിപരമായി ദൈവവുമായി ബന്ധം ഉണ്ടെങ്കിൽ തീർച്ചയായും ദൈവം നമ്മുടെയും അപേക്ഷ കേൾക്കും. നമ്മുടെ പ്രാർത്ഥന ദൈവം കൈകൊള്ളും.

Saturday, 28 October 2023

"യേശുക്രിസ്തു "

യേശുക്രിസ്തു എന്ന മധ്യസ്ഥൻ ന്യായാധിപനായി വരുന്നു. നാം ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും അതിനു തക്ക പ്രതിഫലം ലഭിക്കും. യേശുക്രിസ്തു നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തമായി കാൽവറിയിൽ നമുക്ക് വേണ്ടി യാഗമായി തീർന്നു. ഇപ്പോൾ യേശുക്രിസ്തു നമുക്ക് വേണ്ടി പിതാവം ദൈവത്തോട് മധ്യസ്ഥത അണയുന്നു. യേശുക്രിസ്തു മധ്യസ്ഥത അണയുന്നതുകൊണ്ട് ഇനിയും എങ്ങനെ വേണമെങ്കിലും ജീവിക്കാം എന്നു കരുതരുതേ . യേശുക്രിസ്തു നേരോടെ ന്യായം വിധിക്കുന്ന ന്യായാധിപനായി വരുന്ന നാളിൽ ദൈവസന്നിധിയിൽ കുറ്റമറ്റവരായി കാണുവാൻ ആണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്.

Friday, 27 October 2023

""തീചൂളയിൽ ഇറങ്ങി വരുന്ന ദൈവം "

അഗ്നിയിൽ ഇറങ്ങി വരുന്ന ദൈവം. മൂന്നു ബാലൻമാർ രാജാവ് നിർമ്മിച്ച പ്രതിമയെ നമസ്കരിക്കാതെ സത്യ ദൈവത്തിൽ ഉള്ള അവരുടെ അചഞ്ചലമായ വിശ്വാസം കണ്ട് രാജാവ് അവരെ തീചൂളയിൽ ഇട്ടപ്പോൾ ദൈവം നാലാമനായി തീചൂളയിൽ ഇറങ്ങി വന്നു. എത്ര പ്രതികൂലത്തിന്റെ നടുവിലും ദൈവത്തിന് വേണ്ടി ഉറച്ചു നിന്നാൽ ദൈവം നമുക്ക് വേണ്ടി ഇറങ്ങി വന്ന് നമ്മെ വിടുവിക്കും .ഇന്നും നമ്മൾ തീചൂളയ്ക്ക് സമാനമായ വിഷയങ്ങളിൽ കൂടി കടന്നു പോകുന്നവർ ആയിരിക്കാം. ദൈവം നമുക്ക് വേണ്ടി തീചൂള പോലുള്ള വിഷയങ്ങളിൽ ഇറങ്ങി വരും. ദൈവം ഞങ്ങളെ ഈ തീചൂളയിൽ നിന്ന് വിടുവിച്ചാലും ഇല്ലെങ്കിലും ഞങ്ങൾ ദൈവവഴി വിട്ടുമാറുകയില്ല എന്ന മൂന്നു ബാലൻമാരുടെ വിശ്വാസത്തിന് മുമ്പിൽ ദൈവത്തിന് അടങ്ങിയിരിക്കുവാൻ സാധിച്ചില്ല. ദൈവം തീചൂളയിൽ നാലാമനായി ഇറങ്ങി വന്നു. നമ്മൾ ദൈവത്തിന് വേണ്ടി അടിയുറച്ചു നിന്നാൽ ഏതു പ്രതികൂലം വന്നാലും അതിന്റെ നടുവിൽ ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരാൻ ഇന്നും ശക്തൻ ആണ്.

Thursday, 26 October 2023

"ദൈവത്തിങ്കലേക്ക് നോക്കിയവർ പ്രകാശിതരായി "

"യഹോവയുടെ നാമം ബലമുള്ള ഗോപുരം "

"God who wipes away tears forever "

God who wipes away tears forever. When we live on this earth, it is enough to endure all the sorrows and hardships. There will be many occasions in life where tears will be shed on the path of life. But one day the Lord will wipe away all the tears from our eyes. Let us dwell with God in that day of hope. The Lord is preparing a home for us without sufferings and sorrows. The Lord said that I am going to prepare a place for you. The Lord will come to join us. Then we will enter eternal bliss. There is no sorrow, no crying, no tears. Abiding with God. Let us prepare for that day. Let that blessed hope rule us.

എബ്രായർ6:14