Agape
Saturday, 31 December 2022
"പ്രത്യാശ നൽകുന്ന ദൈവം."
പ്രത്യാശ നൽകുന്ന ദൈവം.
ജീവിതത്തിൽ പ്രതിക്കൂലങ്ങൾ, പ്രതിസന്ധികൾ വരുമ്പോൾ അവയിൽ നിന്നു നമ്മെ വിടുവിപ്പാൻ ദൈവം എഴുന്നെള്ളും എന്നുള്ള പ്രത്യാശ ആണ് നമ്മെ ദിനവും വഴി നടത്തുന്നത്. ദാനിയേൽ സിംഹക്കൂട്ടിൽ വീണപ്പോഴും ദാനിയേലിനു അറിയാം തന്നെ വിടുവിപ്പാൻ ദൈവം വരും എന്നുള്ള കാര്യം.
പ്രിയ ദൈവപൈതലേ, എന്തൊക്കെ പ്രതിക്കൂലങ്ങൾ നിന്റെ ജീവിതത്തിൽ കടന്നു വന്നാലും നിന്നെ വിടുവിപ്പാൻ ദൈവം ഇറങ്ങി വരും. ആ പ്രത്യാശ നിന്നിൽ ഉണ്ടെങ്കിൽ ദൈവം ഇറങ്ങി വന്നു നിന്റെ പ്രതിക്കൂലങ്ങളിൽ നിന്ന് നിന്നെ പരിപൂർണമായി വിടുവിക്കും.
Wednesday, 28 December 2022
"ആശ്വാസം തരുന്ന ദൈവം."
ആശ്വാസം തരുന്ന ദൈവം.
പലപ്പോഴും ജീവിതഭാരങ്ങൾ വർധിക്കുമ്പോൾ ആശ്വാസത്തിനായി നാം പലരെയും ആശ്രയികാറുണ്ട്. മനുഷ്യർ ആശ്വസിപ്പിച്ചാൽ എല്ലാ വിഷയത്തിനും ആശ്വാസം ലഭിക്കുക ഇല്ല. ദൈവം ആശ്വസിപ്പിച്ചാൽ ശാശ്വത പരിഹാരം ആയിരിക്കും ലഭിക്കുക. ദൈവം ആശ്വസിപ്പിച്ചാൽ നിത്യ സമാധാനം ജീവിതത്തിൽ കടന്നു വരും. നിത്യസമാധാനം ജീവിതത്തിൽ ഉണ്ടെങ്കിൽ ജീവിതത്തിൽ എന്തു സംഭവിച്ചാലും നാം നിരാശരായി മാറുകയില്ല.
Tuesday, 27 December 2022
"ആശയ്ക്ക് വിരോധമായി ആശയോടെ ദൈവത്തിൽ വിശ്വസിച്ച അബ്രഹാം."
ആശയ്ക്ക് വിരോധമായി ആശയോടെ ദൈവത്തിൽ വിശ്വസിച്ച അബ്രഹാം.
അബ്രഹാമിനോട് ദൈവം തലമുറ നൽകുമെന്ന് പറഞ്ഞപ്പോൾ അബ്രഹാം മാനുഷികമായി വിശ്വസിക്കാൻ പ്രയാസപ്പെട്ടേക്കാം. പക്ഷെ തന്നോട് സംസാരിച്ചത് ദൈവം ആണെങ്കിൽ തന്റെ ഈ വാർദ്ധക്യത്തിലും ദൈവത്തിനു അത്ഭുതം ചെയ്യുവാൻ കഴിയും എന്നു വിശ്വസിച്ചു. അബ്രഹാം പരിപൂർണമായി ദൈവത്തിൽ ആശ്രയിച്ചു.
പ്രിയ ദൈവപൈതലേ നിന്റെ വിഷയം എത്ര കഠിനമാണെങ്കിലും നടക്കുവാൻ ഒരു സാധ്യത പോലും ഇല്ല എന്നു കരുതുന്ന വിഷയങ്ങൾ ദൈവത്തിൽ ആശ്രയിച്ചു വിശ്വസിച്ചാൽ നിന്റെ വിശ്വാസം കണ്ടു ദൈവം പ്രവർത്തിക്കുവാൻ ഇടയായി തീരും. ദൈവത്തിനു ഏതു പ്രായത്തിലും അത്ഭുതം ചെയ്യുവാൻ നിന്റെ ജീവിതത്തിൽ സാധിക്കും എന്നതിന് തെളിവാണ് അബ്രഹാം.
Monday, 26 December 2022
"പ്രതീക്ഷകൾ നഷ്ടപെടുമ്പോൾ അത്ഭുതം പ്രവർത്തിക്കുന്ന ദൈവം."
പ്രതീക്ഷകൾ നഷ്ടപെടുമ്പോൾ അത്ഭുതം പ്രവർത്തിക്കുന്ന ദൈവം.
ജീവിതത്തിലെ സകല പ്രതീക്ഷകളും നഷ്ടപെടുമ്പോൾ ആണ് ദൈവം അത്ഭുതം പ്രവർത്തിക്കുന്നത്. ഇനി എന്തു ചെയ്യും. ഇനി എങ്ങനെ മുമ്പോട്ട് പോകും. സകല പ്രതീക്ഷകളും അസ്തമിക്കുമ്പോൾ ദൈവം തന്റെ അത്ഭുതം ചെയ്യും. ദാനിയേലിനെ സിംഹകൂട്ടിൽ ഇടുന്നത് വരെ ദൈവം പ്രവർത്തിച്ചില്ല. അവസാന നിമിഷം ആണ് ദൈവം അത്ഭുതം പ്രവർത്തിച്ചത്.അബ്രഹാം യിസഹാക്കിനെ യാഗം കഴിക്കുന്ന അവസാന നിമിഷത്തിൽ ആണ് ദൈവം അത്ഭുതം പ്രവർത്തിച്ചത്. ദൈവത്തെ സ്നേഹിക്കുന്നവർക്ക് കഷ്ടം ഉണ്ടോ എന്ന് നാം ചിന്തിക്കാറുണ്ട്. കർത്താവ് പറഞ്ഞത് ഇപ്രകാരം ആണ്. ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട് എങ്കിലും ധൈര്യപെടുവിൻ ഞാനോ ലോകത്തെ ജയിച്ചിരിക്കുന്നു.ഒരു കഷ്ടത വരുമ്പോൾ ഇവിടം കൊണ്ടു അവസാനിച്ചു എന്നു കരുതുന്ന അവസാന നിമിഷത്തിൽ നിനക്ക് വേണ്ടി ദൈവം ഇറങ്ങി വന്നു അത്ഭുതം പ്രവർത്തിക്കും.അവസാന നിമിഷം വരെ ദൈവം പ്രവർത്തിക്കാൻ കാത്തു നിൽക്കുന്നത് എന്തിന് എന്ന് നാം ചിന്തിച്ചേക്കാം. ദൈവത്തിലുള്ള ആശ്രയം അവസാന നിമിഷം വരെ നാം കാത്തുസൂക്ഷിക്കുമോ എന്നു ദൈവം പരിശോധിക്കുകയും നമ്മുടെ ദൈവത്തിലുള്ള വിശ്വാസം അവസാനം വരെ നിലനിർത്തുമോ എന്നു പരിശോധിക്കാൻക്കൂടിയാണ് ദൈവം അവസാനനിമിഷത്തിൽ പ്രവർത്തിക്കുവാൻ ഇടയായി തീരുന്നത്.നമ്മുടെ ദൈവത്തിലുള്ള വിശ്വാസം ഉറച്ചത് ആണെങ്കിൽ കഷ്ടതയുടെ കഠിന ശോധനയിലും അത്ഭുതം പ്രവർത്തിക്കാൻ ദൈവം സർവ്വ ശക്തൻ ആണ്.
Sunday, 25 December 2022
"സർവ്വജനത്തിന്റെയും മഹാസന്തോഷം."
സർവ്വജനത്തിന്റെയും മഹാസന്തോഷം.
യേശുക്രിസ്തു ഭൂമിയിൽ ജാതനായപ്പോൾ സർവ്വ ജനത്തിനും സന്തോഷം ഉണ്ടായി എന്നാണ് ദൂതൻ ആട്ടിടയന്മാരോട് പറഞ്ഞത്. യേശുക്രിസ്തു ജനിച്ചപ്പോൾ സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോട് ചേർന്ന് ദൈവത്തെ പുകഴ്ത്തി.സ്വർഗ്ഗം സന്തോഷിച്ച ദിനം ആയിരുന്നു യേശുക്രിസ്തു ജനിച്ച ദിവസം. സ്വർഗ്ഗത്തിലെ സന്തോഷം പങ്കുവയ്ക്കുവാൻ ദൂതൻമാർ ഭൂമിയിൽ ഇറങ്ങിവന്നു ദൈവത്തെ പുകഴ്ത്തി.മനുഷ്യകുലത്തിന്റ പാപം യേശുക്രിസ്തു ഏറ്റെടുത്തു മനുഷ്യനായി പിറന്നപ്പോൾ നാം പാപത്തിൽ നിന്നു സ്വതന്തർ ആയി തീർന്നു. കർത്താവ് നമ്മെ പാപത്തിൽ നിന്നും ശാപത്തിൽ നിന്നും സ്വതന്ത്രൻ ആക്കാൻ വേണ്ടിയാണ് നമുക്ക് വേണ്ടി ഈ ഭൂമിയിൽ ജാതനായത്. സർവ്വ ജനവും പാപത്തിൻ കീഴിൽ ആയിരുന്നപ്പോൾ അവരെ വീണ്ടെടുത്തു സ്വർഗ്ഗരാജ്യത്തിന് അവകാശിയാകുവാൻ യേശുക്രിസ്തു ഭൂജാതനായത് ആണ് സർവ്വ ജനത്തിന്റെയും മഹാസന്തോഷം.
Saturday, 24 December 2022
"ദൈവം നിന്റെ അവസ്ഥകളെ മാറ്റും."
ദൈവം നിന്റെ അവസ്ഥകളെ മാറ്റും.
ഇന്നു നീ കടന്നുപോയികൊണ്ടിരിക്കുന്ന അവസ്ഥകളെ ദൈവം മാറ്റും. രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒന്നും ലഭിക്കാതിരുന്ന പത്രോസിന്റെ അടുത്ത് യേശുക്രിസ്തു വന്നപ്പോൾ പത്രോസിന്റെ ജീവിതത്തിൽ അത്ഭുതം സംഭവിച്ചു.യേശുക്രിസ്തുവിന്റെ വാക്കിന് വല ഇറക്കിയപ്പോൾ പടക് മുങ്ങുമാറാകുവോളം മീൻ പത്രോസിന് ലഭിച്ചു. നിന്റെ അവസ്ഥ ഇപ്പോൾ നിരാശ നിറഞ്ഞതായിരിക്കും. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കാം. നിന്നെ തേടി വരുന്ന ദൈവം ഉണ്ട്. നിന്റെ ഇന്നത്തെ അവസ്ഥകൾ എല്ലാം മാറ്റുന്ന ദൈവം ഉണ്ട്. ദൈവം പറയുന്നതുപോലെ നീ ദൈവത്തെ അനുസരിച്ചാൽ ദൈവം നിന്റ അവസ്ഥകളെ മാറ്റും.
Friday, 23 December 2022
"പ്രാർത്ഥനയുടെ മറുപടി വൈകിയാലും നിരാശപെട്ടുപോകരുത്."
പ്രാർത്ഥനയുടെ മറുപടി വൈകിയാലും നിരാശപെട്ടുപോകരുത്.
പ്രിയ ദൈവ പൈതലേ നീ പ്രാർത്ഥിക്കുന്ന വിഷയത്തിന് മറുപടി താമസിച്ചു എന്നു കരുതി നിരാശപെട്ടു പോകരുത്. നിരാശ ജീവിതത്തിൽ വന്നാൽ തുടർന്ന് ദൈവസന്നിധിയിൽ പ്രാർത്ഥിക്കുവാൻ ഉള്ള ഊർജം ലഭിക്കുക ഇല്ല. നമ്മുടെ വിഷയങ്ങൾക്ക് വേണ്ടി മടുത്തുപോകാതെ പ്രാർത്ഥിക്കണം എന്നാണ് യേശുക്രിസ്തു പഠിപ്പിച്ചത്.യേശുക്രിസ്തു പഠിപ്പിച്ച മടുത്തുപോകാതെ പ്രാർത്ഥിച്ച വിധവയുടെ ഉപമ ശ്രദ്ധേയം ആണ്. മറുപടി ലഭിക്കുവോളം നാം ദൈവ സന്നിധിയിൽ പ്രാർത്ഥിക്കേണ്ടത് അത്യാവശ്യം ആണ്. ചിലപ്പോൾ നാം ആഗ്രഹിച്ച സമയത്ത് മറുപടി ലഭിച്ചില്ല എന്നു കരുതി നിരാശപ്പെട്ട് പ്രാർത്ഥന അവസാനിപ്പിക്കരുത്. ദൈവത്തിന്റെ സമയം വരെ നാം പ്രാർത്ഥനയിൽ ഉറ്റിരിക്കുവാൻ ആണ് യേശുക്രിസ്തു നമ്മെ പഠിപ്പിച്ചത്.
Subscribe to:
Posts (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...





