Agape
Tuesday, 23 January 2024
"ദൈവം അറിയാതെ ഒന്നും ജീവിതത്തിൽ ഭവിക്കുന്നില്ല."
ദൈവം അറിയാതെ ഒന്നും ജീവിതത്തിൽ ഭവിക്കുന്നില്ല.
നമ്മുടെ ദൈവം അറിയാതെ നന്മയായാലും തിന്മയായാലും ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല.ദൈവം കഷ്ടത ജീവിതത്തിൽ തരുമ്പോൾ അതിന്റ പിന്നിൽ ദൈവീക ഉദ്ദേശം ഉണ്ട്. ദൈവം ദോഷങ്ങളാൽ ആരെയും പരീക്ഷിക്കുന്നില്ല.നമ്മെ ദൈവത്തിന്റെ ഇഷ്ടപ്രകാരം പണിയുമ്പോൾ നമുക്ക് അത് സഹിക്കാൻ കഴിയാതെ പോകുന്നതാണ് കഷ്ടത വരുമ്പോൾ നാം ഭയപ്പെടുന്നത്. നന്മ തരുമ്പോൾ ദൈവത്തിനു നന്ദി അർപ്പിക്കാമെങ്കിൽ ജീവിതത്തിൽ കഷ്ടത വരുമ്പോൾ ദൈവത്തിനു നന്ദി അർപ്പിക്കുക. ദൈവം തീർച്ചയായും കഷ്ടതയിൽ നിന്ന് വിടുവിക്കും.
Saturday, 20 January 2024
"താങ്ങും കരങ്ങൾ കൂടെയുണ്ട്."
താങ്ങും കരങ്ങൾ കൂടെയുണ്ട്.
ജീവിതത്തിൽ പ്രതിസന്ധികൾ കടന്നു വരാം. എന്നാൽ പ്രതിസന്ധിയുടെ നടുവിൽ ദൈവം ഇറങ്ങി വരും. പ്രതിസന്ധി വരുമ്പോൾ നാം ഒറ്റയ്ക്കല്ല ദൈവം നമ്മോടു കൂടെയുണ്ട്. കഴുകൻ തന്റെ കുഞ്ഞിനെ പറക്കാൻ പഠിപ്പിക്കുന്നതുപോലെ ഈ ലോകത്തിലെ കഷ്ടങ്ങളെ തരണം ചെയ്യുവാൻ ദൈവം നമ്മെ പരിശീലിപ്പിക്കുക ആണ്.ദൈവം ദോഷങ്ങളാൽ ആരെയും പരീക്ഷിക്കുന്നില്ല.പ്രതിസന്ധികളുടെ നടുവിൽ കൂടി വളർന്നു വരുന്നവർക്ക് ലോകത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു എണ്ണാം.
Wednesday, 17 January 2024
"ആരാലും തള്ളപ്പെട്ടു കഴിയുകയാണോ നിങ്ങളെ തേടി ദൈവം വരും."
ആരാലും തള്ളപ്പെട്ടു കഴിയുകയാണോ നിങ്ങളെ തേടി ദൈവം വരും.
ജീവിതത്തിൽ പ്രതിസന്ധികൾ വർധിച്ചു ഇനി എങ്ങനെ മുമ്പോട്ടു പോകും എന്നു വിചാരിച്ചു ഇരിക്കുവാണോ നിങ്ങൾ? ദൈവത്തിൽ ആശ്രയിക്കുക. മനുഷ്യർ ചിലപ്പോൾ നിങ്ങളെ തള്ളിക്കളഞ്ഞേക്കാം, പക്ഷെ നിങ്ങളെ സൃഷ്ടിച്ച ദൈവത്തിനു നിങ്ങളെ തള്ളി കളയുവാൻ സാധ്യമല്ല. ദൈവത്തിൽ ആശ്രയിക്കുക. ഏതു പ്രതിസന്ധികൾ ആയികൊള്ളട്ടെ ദൈവം പരിഹാരം വരുത്തും.
Tuesday, 16 January 2024
"കരങ്ങളിൽ വഹിക്കുന്ന ദൈവം."
കരങ്ങളിൽ വഹിക്കുന്ന ദൈവം.
എത്രയോ ആപത്തു അനർത്ഥങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കേണ്ടതായിരുന്നു. അതിൽ നിന്നെല്ലാം ദൈവം നമ്മെ കാത്തു പരിപാലിച്ചു. ദൈവത്തിന്റെ കരങ്ങളിൽ നാം സുരക്ഷിതരായിരുന്നു. പലപ്പോഴും ജീവിതത്തിൽ കൊടുങ്കാറ്റുപോലെ വിഷയങ്ങൾ അടിച്ചപ്പോൾ ദൈവീക സമാധാനത്താൽ ദൈവം നടത്തി. ഇന്ന് നാം നേരിടുന്ന പ്രതിസന്ധികളുടെ നടുവിലും ദൈവീക കരം നമ്മോടുകൂടെ ഉണ്ട്. ദൈവം നമ്മെ സ്വർഗ്ഗീയ ഭവനത്തിൽ എത്തിക്കുവോളം തന്റെ ചിറകിൻ മറവിൽ നമ്മെ കാത്തു സൂക്ഷിക്കും.
Saturday, 13 January 2024
"തളർന്നിടും വേളകളിൽ ആശ്വാസമായി ദൈവം."
തളർന്നിടും വേളകളിൽ ആശ്വാസമായി ദൈവം.
പല സന്ദർഭങ്ങളിലും നാം തളർന്നു പോകാറുണ്ട്. തളർന്നു പോകുന്ന വേളകളിൽ ദൈവം ബലം പകരും. ഇസബെൽ രാഞ്ജിയുടെ ഭീഷണിക്കു മുമ്പിൽ തളർന്നു പോയ ഏലിയാ പ്രവാചകനെ ബലപ്പെടുത്താൻ ദൈവദൂതൻ പ്രത്യക്ഷപെട്ടു. ഏലിയാ പ്രവാചകനെ ദൈവദൂതൻ ബലപ്പെടുത്തി മുമ്പോട്ടു നയിക്കുന്നു. ദൈവത്തിൽ ആശ്രയിക്കുന്ന ദൈവപൈതൽ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം തളർന്നു പോയാലും ദൈവം നിശ്ചയമായും ഏലിയാ പ്രവാചകനെ പോലെ ബലപ്പെടുത്തും .
Friday, 12 January 2024
"കാലങ്ങൾ കടന്നുപോയാലും ദൈവത്തിന്റെ വാക്കുമാറുകില്ല."
കാലങ്ങൾ കടന്നുപോയാലും ദൈവത്തിന്റെ വാക്കുമാറുകില്ല.
ദൈവം യോസെഫിനെ രണ്ട് ദർശനങ്ങൾ കാണിച്ചു. കാലങ്ങൾ പലതു കഴിഞ്ഞിട്ടും യോസെഫിന്റെ ജീവിതത്തിൽ പ്രതിക്കൂലങ്ങൾ വർധിച്ചിട്ടും ദൈവം തന്റെ വാക്ക് നിറവേറ്റി. അബ്രഹാമിനോട് ദൈവം പറഞ്ഞതുപോലെ തന്നെ ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും യിസഹാക്കിനെ നൽകി ദൈവം തന്റെ വാക്ക് നിറവേറ്റി. ജീവിതത്തിൽ ദൈവം എന്തെങ്കിലും നമ്മോടു ദർശനത്തിൽ കൂടി അല്ലെങ്കിൽ വ്യക്തിപരമായി പറഞ്ഞിട്ടുണ്ടെങ്കിൽ ദൈവം അത് നിറവേറ്റുക തന്നെ ചെയ്യും. പ്രതിക്കൂലങ്ങൾ വർധിച്ചു നാം അത് മറന്നുപോയാലും ദൈവം തന്റെ വാക്ക് മറക്കുക ഇല്ല.
Thursday, 11 January 2024
"ചിറകിൻ മറവിൽ കാത്തുസൂക്ഷിക്കുന്ന ദൈവം."
ചിറകിൻ മറവിൽ കാത്തുസൂക്ഷിക്കുന്ന ദൈവം.
എത്രയോ ആപത്തു അനർത്ഥങ്ങളിൽ നിന്ന് ദൈവം നമ്മെ വിടുവിച്ചു. ദൈവം നമ്മെ ആപത്തു അനർത്ഥങ്ങളിൽ നിന്ന് വിടുവിച്ചത് കൊണ്ട് നാം ഇന്ന് ജീവനോടെ ശേഷിക്കുന്നു . ദൈവം നമ്മുടെ പാപങ്ങൾക്ക് ഒത്തവണ്ണം നമ്മോടു പ്രവർത്തിച്ചിരു ന്നെങ്കിൽ നാം ഇന്ന് ഭൂമിയിൽ കാണുകയില്ലായിരുന്നു . ദൈവം തന്റെ കരുണകൊണ്ട് നമ്മെ തന്റെ കരങ്ങളിൽ സൂക്ഷിക്കുന്നു.ദൈവത്തിന്റെ പരിപാലനം എത്ര ശ്രേഷ്ഠമാണ്.
Subscribe to:
Posts (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...