Agape

Saturday, 4 March 2023

"താഴ്മയുള്ളവനെ സ്നേഹിക്കുന്ന ദൈവം."

താഴ്മയുള്ളവനെ സ്നേഹിക്കുന്ന ദൈവം. ദൈവത്തിനു ഒരുകാലത്തും നിഗളികളെ ഇഷ്ട്ടമല്ലാരുന്നു. ബൈബിളിൽ ഇപ്രകാരം പറയുന്നു നിഗളികളെ ദൈവം വെറുക്കുന്നു. താഴ്മയുള്ളവനെ ദൈവം കടാക്ഷിക്കുന്നു. യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിക്കുവിൻ. ദൈവം മനുഷ്യാവതാരം എടുത്തു ഭൂമിയിൽ ജീവിച്ചിട്ട് ഒരിക്കലും നിഗളിച്ചില്ല,താഴ്മയോടും സൗമ്യതയോടും കൂടെ ജീവിച്ചു കാണിക്കുവായിരുന്നു. ദൈവം താഴ്മയുള്ളവനെ ഉയിർത്തുന്നു. ദൈവസന്നിധിയിൽ താഴ്മയോടെ താങ്കൾ ആയിരുന്നാൽ താങ്കളെ ഉയിർത്തുന്ന ഒരു ദൈവം ഉണ്ട്. നിശ്ചയമായും ദൈവം താങ്കളെ ഉയിർത്തും.

Tuesday, 28 February 2023

"പ്രതീക്ഷകൾക്ക് അപ്പുറമായി പ്രവർത്തിക്കുന്ന ദൈവം."

പ്രതീക്ഷകൾക്ക് അപ്പുറമായി പ്രവർത്തിക്കുന്ന ദൈവം.
രാത്രി മുഴുവൻ മീൻപിടിത്തതിന് അധ്വാനിച്ച പത്രോസിന് ഒരു മീൻ പോലും ലഭിക്കാതെ നിരാശനായി ഇരുന്നപ്പോൾ യേശുകർത്താവ് അവിടെ വന്നു പത്രോസിനോട് പടകിന്റെ വലത്തു ഭാഗത്തു വല വീശുവാൻ പറഞ്ഞു. കർത്താവ് പറഞ്ഞത് അനുസരിച്ചപ്പോൾ പ്രതീക്ഷകൾക്ക് അപ്പുറമായിട്ടുള്ള മീൻകൂട്ടം പത്രോസിന് ലഭിക്കുവാൻ ഇടയായി തീർന്നു.പത്രോസിന്റെ പ്രതീക്ഷകൾക്ക് അപ്പുറമായി ദൈവം പത്രോസിന്റെ ജീവിതത്തിൽ പ്രവർത്തിച്ചു. നാം ഇന്നു ഏതു വിഷയത്തിൽ ആണോ ഭാരപ്പെടുന്നത് ആ വിഷയത്തിന്മേൽ നമ്മുടെ പ്രതീക്ഷകൾക് അപ്പുറമായി ദൈവം പ്രവർത്തിക്കും. നാം ദൈവം പറയുന്നത് അനുസരിക്ക മാത്രം ചെയ്താൽ മതി.

Monday, 27 February 2023

"ഒരുങ്ങാം യേശു വരാറായി."

ഒരുങ്ങാം യേശു വരാറായി. യേശു വരാറായി ലോകസംഭവങ്ങൾ കർത്താവിന്റെ വരവിനെ വിളിച്ചറിയിക്കുന്നു. നമ്മുടെ ഈ ആയുസ്സിൽ ആണ് കർത്താവ് വരുന്നതെങ്കിൽ നാം എത്ര മാത്രം നമ്മുടെ ജീവിതം വിശുദ്ധിയിൽ ജീവിക്കണം. കർത്താവ് പറഞ്ഞ ഒരു കാര്യം ഉണ്ട് വിശുദ്ധൻ ഇനി തന്നെത്തന്നെ വിശുദ്ധീകരിക്കട്ടെ. അഴുക്കുള്ളവൻ ഇനി അഴുക്കാടട്ടെ. കർത്താവ് നമുക്ക് തിരഞ്ഞെടുപ്പ് നൽകിയിരിക്കുവാണ് എങ്ങനെ ജീവിക്കണം. കർത്താവിന്റെ കല്പനകൾ പ്രമാണിച്ചു വിശുദ്ധിയോടെ ജീവിച്ചാൽ കർത്താവിനോട് ചേരാം അതു കർത്താവിന്റെ വരവിങ്കൽ ആയാലും നമ്മുടെ മരണത്തിൽ ആയാലും. കർത്താവിന്റെ വരവ് ആണോ നമ്മുടെ മരണം ആണോ വേഗത്തിൽ സംഭവിക്കുന്നത് എന്ന് നമുക്ക് അറിയുവാൻ സാധ്യമല്ല. ഏതായാലും വിശുദ്ധിയോടെ ജീവിച്ചാൽ സ്വർഗ്ഗരാജ്യം അവകാശമാക്കാം.

Sunday, 26 February 2023

"സ്വർഗ്ഗത്തെ ചലിപ്പിക്കുന്ന പ്രാർത്ഥന."

സ്വർഗ്ഗത്തെ ചലിപ്പിക്കുന്ന പ്രാർത്ഥന.
പ്രാർത്ഥനയുടെ പ്രാധാന്യം വളരെ വ്യക്തമായി ബൈബിളിൽ വിവരിച്ചിട്ടുണ്ട്. ഹൃദയം നൊന്തു പ്രാർത്ഥിക്കുന്ന വിഷയങ്ങൾ സ്വർഗ്ഗത്തെ ചലിപ്പിക്കും. ലാസർ മരിച്ചു അടക്കപ്പെട്ടു മൂന്നാം ദിവസം യേശുക്രിസ്തു പ്രാർത്ഥിച്ച പ്രാർത്ഥന സ്വർഗ്ഗത്തെ ചലിപ്പിച്ചു. ഇനി ഒരിക്കലും ലാസറിനെ ജീവനോടെ കാണാൻ കഴിയുകയില്ല എന്ന് ലാസറിന്റെ സഹോദരിമാരുടെ ചിന്തകൾക്ക് വിപരീതമായി യേശുക്രിസ്തുവിന്റെ പ്രാർത്ഥന സ്വർഗ്ഗത്തെ ചലിപ്പിച്ചു ലാസർ ഉയിർത്തെഴുന്നേറ്റു.ഏലിയാവ് വിശ്വാസത്തോടെ പ്രാർത്ഥിച്ചപ്പോൾ മഴ പെയ്യാതിരുന്ന ദേശത്തു മഴ പെയ്യുവാൻ ഇടയായിതീർന്നു. ഏലിയാവിന്റെ പ്രാർത്ഥന സ്വർഗ്ഗത്തെ ചലിപ്പിച്ചപ്പോൾ പ്രകൃതിയുടെമേൽ ദൈവം ഇടപെട്ടു. പ്രിയ ദൈവപൈതലേ നിന്റെ പ്രാർത്ഥനയിൽ വിശ്വാസം വർധിക്കുമ്പോൾ സ്വർഗ്ഗം ചലിക്കുവാൻ തുടങ്ങും .നിന്റെ പ്രാർത്ഥനയ്ക്ക് ദൈവം മറുപടി അയക് കും.

Saturday, 25 February 2023

"ദൈവത്തെ ഭയപ്പെടുക."

ദൈവത്തെ ഭയപ്പെടുക.
ഇന്നു മനുഷ്യന് ദൈവത്തെ ഭയം ഇല്ലാത്ത ഒരു കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്. ദൈവത്തെ ഭയം ഇല്ലാത്തത് കൊണ്ടു മനുഷ്യൻ ഇന്നു എന്തും ചെയ്യുവാൻ തുനിയുന്നു .നാം ഓരോ ദിവസവും വാർത്തകൾ കേൾക്കുമ്പോൾ മനുഷ്യൻ ഇത്രയും അധഃപതിച്ചു പോയോ എന്നു ചിന്തിച്ചുപോകും. നോഹയുടെ കാലത്തും ഇതു പോലെ ആയിരുന്നു ജനത്തിന് ദൈവത്തെ ഭയം ഇല്ലായിരുന്നു. അന്ത്യകാലത്തേയും നോഹയുടെ കാലത്തോടാണ് ഉപമിച്ചിരിക്കുന്നത്. ദൈവം പറഞ്ഞത് അനുസരിച്ചവർ പെട്ടകത്തിൽ പ്രവേശിച്ചതുപോൽ അന്ത്യകാലത്തും ദൈവം പറയുന്നത് അനുസരിക്കുന്ന ഒരു കൂട്ടം ജനം ഉണ്ട്. അവർ സ്വർഗീയ പെട്ടകത്തിൽ പ്രവേശിക്കും.

Wednesday, 22 February 2023

"നിത്യ ജീവനും നിത്യ നരകവും."

നിത്യ ജീവനും നിത്യ നരകവും.
നമ്മുടെ ഈ ഭൂമിയിലെ വാസം ഒരു നാൾ തീരും. ഒരുനാൾ നാം ഉയിർത്തെഴുന്നേൽക്കും അല്ലെങ്കിൽ കർത്താവിന്റെ വരവിങ്കൽ രൂപാന്തരപ്പെടും . നന്മ ചെയ്തവർ നിത്യ ജീവനായും തിന്മ ചെയ്തവർ നിത്യ നരകത്തിനായും വേർതിരിക്കപ്പെടും. യേശുക്രിസ്തുവിൽ വിശ്വസിച്ചു കർത്താവിന്റെ കല്പനകൾ അനുസരിച്ചവർ നിത്യ സന്തോഷത്തിലേക്ക് എടുക്കപ്പെടും. സ്വന്ത ഇഷ്ട പ്രകാരം പാപം ചെയ്തു തങ്ങളുടെ ജീവിതം മലിനപെടുത്തിയവർ നിത്യനരകത്തിനായി വേർതിരിക്കപ്പെടും. ഇന്നു കർത്താവ് നിന്നെ വിളിക്കുന്നു തന്റെ നിത്യ രാജ്യത്തിലേക്കു, കർത്താവിന്റെ ശബ്ദം കേട്ടു താങ്കൾ മനസാന്തരപ്പെട്ടു സ്നാനപ്പെട്ടു വിശുദ്ധ ജീവിതം നയിച്ചാൽ കർത്താവിനോട് കൂടി നിത്യകാലം വസിക്കാം.

Tuesday, 21 February 2023

"ആശ്വാസം നൽകുന്ന ദൈവം."

ആശ്വാസം നൽകുന്ന ദൈവം.
ജീവിതത്തിൽ കഠിന ശോധനകൾ വരുമ്പോൾ ആശ്വസിപ്പിക്കുവാൻ യേശുക്രിസ്തു ഉണ്ട്. പലപ്പോഴും ഒരു വ്യക്തിയോട് പോലും പറയുവാൻ കഴിയാതെ ജീവിതത്തിൽ ഭാരപ്പെടുന്ന വിഷയങ്ങൾക്ക് ദൈവം ആശ്വാസം നല്കും. മനുഷ്യൻ തരുന്ന ആശ്വാസം താത്കാലികം ആണ്. ജീവിതത്തിൽ എങ്ങനെ ഓരോ ദിവസവും തള്ളിനീക്കും എന്നു വിചാരപ്പെട്ടു തള്ളി നീക്കുമ്പോൾ ആശ്വാസമായി യേശുക്രിസ്തു നിന്റെ അരികിൽ വരും. നിന്നെ മാർവോട് ചേർത്തണച്ചു നിന്റെ ഭാരങ്ങൾ എല്ലാം പൂർണമായി ദൈവം എടുത്തു മാറ്റും. അതിനു നീയും ദൈവവുമായി ഒരു ബന്ധം ഉണ്ടായിരിക്കണം.

സങ്കീർത്തനം34:1