Agape
Saturday, 21 February 2026
പ്രതിസന്ധികളിൽ കരുതുന്ന ദൈവം.
പ്രതിസന്ധികളിൽ കരുതുന്ന ദൈവം.
ജീവിതത്തിൽ പ്രതിസന്ധികൾ കടന്നു വരുമ്പോൾ നാം തളർന്നു പോകാറുണ്ട്. എന്നാലും ആ പ്രതിസന്ധികളുടെ നടുവിൽ ദൈവം നടത്തും. ഏലിയാവ് കടുത്ത നിരാശയിൽ ആയിട്ടും ഏലിയാവിന് വേണ്ടി ദൈവം കെരീത്തുതോടും ഭക്ഷണം നൽകുന്നതിനായി കാക്കയെയും ഒരുക്കി. കെരീതു തോട് വറ്റിയപ്പോൾ ഒരു സാറെഫത്തും ദൈവം ഏലിയാവിന് വേണ്ടി ദൈവം ഒരുക്കി.
നാം നിരാശപ്പെട്ടാലും തളർന്നു പോയാലും ദൈവം നമ്മെ തന്റെ ദൂതനെ അയച്ചു ബലപ്പെടുത്തും.നമ്മുടെ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ ദൈവം നമ്മുക്ക് വേണ്ടി എല്ലാം കരുതി വച്ചിട്ടുണ്ട് എന്നുള്ള കാര്യം നാം മറന്നു പോകരുത്.
ആകയാൽ നല്ല പിതാവായ ദൈവം നമ്മുടെ ഓരോ അവസ്ഥകളും മനസ്സിലാക്കുന്ന ദൈവം ആണ്. നമുക്ക് വേണ്ടി കരുതുന്ന ദൈവം നമ്മുടെ നിരാശകളിൽ പ്രതിസന്ധികളിൽ നമ്മെ വിട്ടു പോകുക ഇല്ല. നമ്മുടെ നിരാശകളിലും പ്രതിസന്ധികളിലും ദൈവീക കരം നമ്മെ വഴി നടത്തും.
Subscribe to:
Post Comments (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...

No comments:
Post a Comment