Agape

Thursday, 5 June 2025

"അപേക്ഷ കേൾക്കുന്ന ദൈവം "

അപേക്ഷ കേൾക്കുന്ന ദൈവം. യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു. യഹോവ എന്റെ പ്രാർത്ഥന കൈകൊള്ളും. സങ്കീർത്തനങ്ങൾ 6:9. പലപ്പോഴും ദൈവസന്നിധിയിൽ കണ്ണുനീരോടെ ദാവീദ് ദൈവത്തോട് അപേക്ഷിച്ച അപേക്ഷകൾ ദൈവം കേട്ടിരിക്കുന്നു എന്നാണ് സങ്കീർത്തനകാരൻ ആയ ദാവീദ് പറഞ്ഞിരിക്കുന്നത്. ജീവിതത്തിന്റെ ഏകാന്തതയിൽ ഒറ്റപ്പെടലിന്റെ നിമിഷങ്ങളിൽ ദാവീദിനു ഒന്ന് അറിയാം യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു. വനാന്തരങ്ങളിൽ ഏകനായി ആടിനെ മെയ്ച്ചപ്പോഴും തന്റെ ദൈവത്തിന്റെ പരിപാലനം ദാവീദ് മനസിലാക്കിയിരുന്നു. ദാവീദിന്റെ ഭവനത്തിൽ ശമുവേൽ പ്രവാചകൻ കടന്നു വന്നപ്പോഴും ദാവീദിനു തന്റെ ഭവനത്തിൽ ക്ഷണം ലഭിച്ചിരുന്നില്ല. അപ്പോഴും ദാവീദിനെ മറക്കാത്ത ദൈവം തന്റെ സഹോദരന്മാരുടെ മുമ്പിൽ വച്ചു ശമുവേൽ പ്രവാചകനാൽ ദാവീദിനെ രാജകീയ അഭിഷേകം ചെയ്തു മാനിച്ചു. ദാവീദിന് ഒന്നറിയാം ആരെല്ലാം തന്നെ മറന്നാലും തന്നെ മറക്കാത്ത ഒരു ദൈവം ഉണ്ടെന്നുള്ള കാര്യം . ദാവീദിന്റെ അപേക്ഷ കേൾക്കുന്ന ഒരു ദൈവം ഉണ്ടെന്നു തന്റെ ജീവിതത്തിൽ ഉടനീളം നമുക്ക് കാണാം. പ്രിയരേ ആരെല്ലാം നമ്മെ മറന്നാലും ആരെല്ലാം നമ്മെ ഒഴിവാക്കിയാലും ആരെല്ലാം നമ്മെ നിന്ദിച്ചാലും നമ്മെ മാനിക്കുന്ന ഒരു ദൈവം ഉണ്ട്. നമ്മുടെ അപേക്ഷ കേൾക്കുന്ന ഒരു ദൈവത്തെ ആണ് നാം സേവിക്കുന്നത്. ഈ ലോകം മുഴുവനും നമുക്ക് എതിരായാലും നാമും ദൈവവും തമ്മിൽ വ്യക്തിപരമായി ബന്ധം ഉണ്ടെങ്കിൽ ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും. മറ്റുള്ളവർ മാറ്റി നിർത്തുന്നയിടത്തു ദൈവം നമ്മെ പേര് ചൊല്ലി വിളിച്ചു മാനിക്കും.ആകയാൽ ദാവീദിനെ പോലെ വ്യക്തിപരമായി ദൈവവുമായി ബന്ധം ഉണ്ടെങ്കിൽ തീർച്ചയായും ദൈവം നമ്മുടെയും അപേക്ഷ കേൾക്കും. നമ്മുടെ പ്രാർത്ഥന ദൈവം കൈകൊള്ളും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...