Agape

Tuesday, 30 April 2024

"ദൈവം നമ്മുടെ പാപങ്ങൾ ഓർമ്മ വച്ചാൽ തിരുമുമ്പിൽ നമുക്ക് നിൽക്കുവാൻ സാധിക്കുമോ."

ദൈവം നമ്മുടെ പാപങ്ങൾ ഓർമ്മ വച്ചാൽ തിരുമുമ്പിൽ നമുക്ക് നിൽക്കുവാൻ സാധിക്കുമോ. പാപമില്ലാത്തവർ ഇവളെ കല്ല് എറിയെട്ടെ എന്നു ദൈവം പറഞ്ഞപ്പോൾ ഓരോരുത്തരായി പിന്തിരിഞ്ഞു പോയി. അവസാനം ദൈവവും പാപിനിയായ സ്ത്രീയും മാത്രം അവശേഷിച്ചു. ദൈവം പാപിനിയായ സ്ത്രീയോട് പറഞ്ഞു ഇനി നീ പാപം ചെയ്യരുത്. നമ്മുടെ പാപങ്ങളുടെ പരിഹാരത്തിനായി യേശുക്രിസ്തു ഒരിക്കലായി മരിച്ചു.നമ്മുടെ കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ച പാപങ്ങൾ ദൈവത്തോട് ഏറ്റുപറഞ്ഞു ശുദ്ധീകരണം പ്രാപിച്ച് പുതിയ ജീവിതം നമുക്ക് നയിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...