Agape

Saturday, 30 December 2023

"എന്റെ ദൈവം അറിയാതെ ഒന്നും എനിക്ക് വരികയില്ല."

എന്റെ ദൈവം അറിയാതെ ഒന്നും എനിക്ക് വരികയില്ല. ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല. യോസേഫ് പൊട്ടകുഴിയിൽ കിടന്നപ്പോഴും പൊതിഫറിന്റെ ഭവനത്തിൽ അടിമയായി കഴിഞ്ഞപ്പോഴും കാരാഗ്രഹത്തിൽ കിടന്നപ്പോഴും ദൈവം യോസെഫിനോട് കൂടിയിരുന്നു. യോസേഫ് മിസ്രയിമിലെ രണ്ടാമൻ ആയപ്പോഴും ദൈവം യോസെഫിനോട് കൂടെയിരുന്നു. സുഖമുള്ള കാലത്ത് മാത്രമല്ല കണ്ണീരിൻ നേരത്തും ദൈവം നമ്മോടു കൂടെയുണ്ട്.

Friday, 29 December 2023

"പ്രതിക്കൂലങ്ങളിലും തളരാതെ."

പ്രതിക്കൂലങ്ങളിലും തളരാതെ. സഭ പ്രതിക്കൂലങ്ങളിൽ കടന്നു പോയപ്പോൾ ഏറ്റവും വർധിച്ചു വന്നതേ ഉള്ളു. ഒന്നാം നൂറ്റാണ്ടു മുതൽ ഉള്ള സഭാ ചരിത്രം നോക്കിയാൽ ക്രിസ്തീയ സഭയ്ക്ക് എവിടെയൊക്കെ പീഡനം വർധിച്ചു വന്നിട്ടുണ്ടോ അവിടെയ്യെല്ലാം ദൈവസഭ വളർന്നു വന്നിട്ടേ ഉള്ളു. ഒരു വിശ്വാസിയുടെ ജീവിതത്തിൽ പ്രതിക്കൂലങ്ങൾ വർധിച്ചാൽ അത് ദൈവം അറിയാതെ അല്ല.എത്രത്തോളം ഒരു വിശ്വാസിയുടെ ജീവിതത്തിൽ പ്രതിക്കൂലങ്ങൾ വർധിക്കുന്നോ അത്രത്തോളം അതിനെ തരണം ചെയ്യാൻ ഉള്ള ദൈവ ശക്തി ദൈവം പകരും.ഒരു ദൈവപൈതലിനെ പ്രതിക്കൂലങ്ങളിൽ തളരുവാൻ ദൈവം സമ്മതിക്കുക ഇല്ല.

Thursday, 28 December 2023

"യഹോവ കരുതികൊള്ളും."

യഹോവ കരുതികൊള്ളും. നമ്മുടെ ജീവിതത്തിൽ നമുക്ക് വേണ്ടുന്നത് ദൈവം കരുതികൊള്ളും. നാളെയോർത്തു നാം വ്യാകുലപ്പെടേണ്ട. ദൈവം നമുക്ക് നാളെയ്ക്ക് വേണ്ടുന്നത് കരുതി വച്ചിട്ടുണ്ട്. ഇന്നലകളിൽ നമ്മെ നടത്തിയ ദൈവം നമ്മെ നാളെയും നടത്തുവാൻ ശക്തനാണ്. ഇന്നു നമുക്ക് വേണ്ടുന്നത് ഒരുക്കി വച്ചിട്ടാണ് ദൈവം നമ്മെ ഈ പുതുദിവസത്തിലേക്ക് പ്രവേശിപ്പിച്ചത് .

Monday, 25 December 2023

"നക്ഷത്രം കണ്ടതുകൊണ്ട് അവർ അത്യന്തം സന്തോഷിച്ചു."

നക്ഷത്രം കണ്ടതുകൊണ്ട് അവർ അത്യന്തം സന്തോഷിച്ചു. വിദ്വാന്മാർ നക്ഷത്രം കണ്ടതുകൊണ്ട് യേശുക്രിസ്തു ജനിച്ചത് അറിഞ്ഞു യേശുക്രിസ്തുവിനെ വന്നു കാണുവാനും നമസ്ക്കരിക്കുവാനും ഇടയായി തീർന്നു. നാമും കർത്താവിനെ അറിയുവാൻ പല മുഖാന്തരങ്ങൾ കൂടി ഇടയായി തീർന്നു. ദൈവം മനുഷ്യനായി പിറന്നപ്പോൾ പ്രകൃതിപോലും സന്തോഷിച്ചു. നമ്മുടെ ഉള്ളിൽ യേശുക്രിസ്തു ജനിക്കുമ്പോൾ സ്വർഗ്ഗവും നാമും സന്തോഷിക്കുന്നു.

Saturday, 23 December 2023

"ആശ്രയമായി യേശുവുണ്ട് "

ആശ്രയമായി യേശുവുണ്ട്. ജീവിതത്തിൽ വന്മഴ പോലുള്ള പ്രശ്നങ്ങൾ കടന്നു വരുമ്പോൾ ആശ്രയമായി യേശു നാഥൻ ഉണ്ട്. മിത്രങ്ങൾ ശത്രുക്കൾ ആയി മാറുമ്പോൾ നല്ല സ്നേഹിതൻ ആയി യേശുനാഥൻ കൂടെയുണ്ട്. ഒരിക്കലും വിടുതൽ തരുകയില്ല എന്നു ശത്രു വാദിക്കുമ്പോൾ ദൈവം ശത്രുവിന്റെ കെണികളിൽ നിന്നു നമ്മെ വിടുവിക്കും. ആരും ആശ്രയമായി ഇല്ലാതിരിക്കുബോൾ യേശുനാഥൻ നല്ല സഖിയായി ഏതുവേളയിലും നമ്മോടു കൂടെയുണ്ട്.

Friday, 22 December 2023

"ദൈവം അറിയാതെ ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല."

ദൈവം അറിയാതെ ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല. ഭക്തൻമാരുടെ ജീവിതത്തിൽ കഷ്ടങ്ങൾ വരുമോ എന്നു നാം ചിന്തിക്കും. യേശുക്രിസ്തുവിന്റെ ശിഷ്യന്മാർ എല്ലാം കഠിന കഷ്ടതയിൽ കൂടി പോയവരാണ്. ഓരോ കഷ്ടത വരുമ്പോഴും ശിഷ്യന്മാരുടെ വിശ്വാസവും ദൈവാശ്രയും വർധിച്ചു വന്നതേ ഉള്ളു. ദൈവം നമ്മുടെ ജീവിതത്തിൽ അനുവദിച്ച കഷ്ടതകൾ നമ്മെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുക ഉള്ളു.അതു പിന്നത്തേതിൽ നന്മ ആയി മാറും. യോസെഫിന്റെ ജീവിതത്തിൽ കഠിന ശോധന വന്നപ്പോഴും യോസെഫിനോട് കൂടെ ദൈവം ഇരുന്നു.നമ്മുടെ ജീവിതത്തിലും കഷ്ടതകൾ വരുമ്പോൾ അതിനെ അതി ജീവിക്കാൻ ദൈവം കൃപ തരും. ദൈവം നമ്മോടു കൂടെ ഇരിക്കും.

Monday, 18 December 2023

"കണ്ണുനീർ തുടയ്ക്കുന്ന ദൈവം "

കണ്ണുനീർ തുടയ്ക്കുന്ന ദൈവം. ഈ ഭൂമിയിൽ ജീവിക്കുന്ന കാലത്തോളം നമുക്ക് സങ്കടങ്ങളും, ദുഃഖങ്ങളും പ്രയാസങ്ങളും മനോഭാരങ്ങളും നമ്മെ അലട്ടുമെങ്കിലും ദൈവത്തിൽ ആശ്രയിച്ചാൽ അതിനെ അതിജീവിക്കാൻ പരിശുദ്ധത്മാവ് നമ്മെ സഹായിക്കും. നമ്മുടെ കണ്ണുനീർ എല്ലാം പരിപൂർണമായി തുടയ്ക്കുന്ന ഒരു ദിവസം ഉണ്ട്. അന്നു യേശുനാഥൻ നമ്മുടെ കണ്ണിൽ നിന്ന് കണ്ണുനീർ എല്ലാം തുടയ്ക്കും. നിത്യ സന്തോഷത്തിലേക്ക് നമ്മെ പ്രവേശിപ്പിക്കുന്ന ആ സുദിനത്തിനായി കാത്തിരിക്കാം.

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...