Agape

Wednesday, 13 July 2022

"ദൈവം തന്റെ മക്കളുടെ കണ്ണിൽ നിന്ന് കണ്ണുനീർ തുടച്ചുമാറ്റും."

ദൈവം തന്റെ മക്കളുടെ കണ്ണിൽ നിന്ന് കണ്ണുനീർ തുടച്ചുമാറ്റും. പ്രിയ ദൈവപൈതലേ, നിന്റെ ജീവിതത്തിൽ കണ്ണുനീരിന്റെ അവസ്ഥയാണോ, ഭാരപ്പെടേണ്ട. ദൈവം നിന്റെ കണ്ണുനീർ തുടച്ചു നീക്കുന്ന ഒരു ദിവസം ഉണ്ട്. ഈ ഭൂമിയിൽ ജീവിക്കുമ്പോൾ കഷ്ടതകളും, പ്രയാസങ്ങളും, രോഗങ്ങളും,ദുഃഖങ്ങളും, നിന്ദകളും നാം നേരിടേണ്ടി വരും. അതിന്റ നടുവിലും ദൈവം നൽകുന്ന പ്രത്യാശ ഉണ്ട്. അതാണ് നിത്യസന്തോഷം അല്ലെങ്കിൽ സ്വർഗീയ ഭവനം. അന്ന് എന്റെയും നിന്റെയും ജീവിതത്തിൽ നിന്ന് ദൈവം പരിപൂർണമായി കണ്ണുനീർ തുടച്ചു മാറ്റും.Best Sellers in Gift Cards

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...