Agape

Tuesday, 12 July 2022

"അബ്രഹാമിന്റെ വിശ്വാസം"

അബ്രഹാമിന്റെ വിശ്വാസം. പ്രിയ ദൈവപൈതലേ,ദൈവം അബ്രഹാമിനോട് തന്റെ മകനായ യിസഹാക്കിനെ യാഗം കഴിക്കാൻ പറഞ്ഞപ്പോൾ, അബ്രഹാം യാഗം കഴിക്കുവാൻ തീരുമാനിച്ചു. അങ്ങനെ യിസഹാക്കിനെ മോറിയാ മലയിൽ യാഗം കഴിക്കുന്നതിനു തൊട്ടു മുമ്പു ദൈവം അബ്രഹാമിനെ വിലക്കി. അതിനുള്ള കാരണം അബ്രഹാം തന്റെ മകനെ പരിപൂർണമായി ദൈവം പറഞ്ഞത് അനുസരിച്ചു യാഗം കഴിക്കാൻ തീരുമാനിച്ചിരുന്നു . ദൈവം അബ്രഹാമിന്റെ മനസിലെ തീരുമാനം കണ്ടു ദൈവം അബ്രഹാമിനെ യിസഹാക്കിനെ യാഗം കഴിക്കുന്നതിൽ നിന്ന് വിലക്കി.Best Sellers in Gift Cards പ്രിയ ദൈവപൈതലേ, ദൈവം പറയുന്നത് മനസ്സ് കൊണ്ട് നീ തീരുമാനിച്ചാൽ അതിനെ ദൈവം നിന്റെ സമർപ്പണം ആയി കണ്ട് നിന്നെ അനുഗ്രഹിക്കും. ആദ്യം സമർപ്പണം നടക്കേണ്ടത് നിന്റെ മനസ്സിൽ ആണ്. മനസിലെ സമർപ്പണം പ്രവർത്തിയിലേക്ക് കൊണ്ടുവരുന്നതാണ് വിശ്വാസം. അബ്രഹാം തന്റെ സമർപ്പണം പ്രവർത്തിയിലേക്ക് കൊണ്ടുവന്നത് ആണ് അബ്രഹാമിന്റെ വിശ്വാസം.ആകയാൽ പ്രിയ ദൈവ പൈതലേ,സമർപ്പണം വിശ്വാസമായി പരിണമിക്കട്ടെ. നിന്റെ വിശ്വാസം കണ്ടു ദൈവം നിന്നെ അബ്രഹാമിനെ പോലെ അനുഗ്രഹിക്കട്ടെ.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...