Agape

Tuesday 12 July 2022

"സ്നേഹിക്കുന്ന ദൈവം"

സ്നേഹിക്കുന്ന ദൈവം ഒരു അപ്പന് രണ്ടു മക്കൾ ഉണ്ടായിരുന്നു. മൂത്തവനും ഇളയവനും. ഇളയവൻ അപ്പനോടു തന്റെ ഓഹരിയിൽ തനിക്ക് അവകാശപ്പെട്ടത് നൽകണം എന്ന് ആവശ്യപ്പെട്ടു അപ്പൻ മകന്റെ നിർബന്ധം നിമിത്തം അവന്റെ ഓഹരി നൽകി. ഇളയ മകൻ ഓഹരി ലഭിച്ച ശേഷം ദൂരദേശത്തേക്ക് യാത്രയായി. ഇളയമകൻ സ്വന്ത ഇഷ്ടപ്രകാരം അപ്പന്റെ ഓഹരി ചിലവഴിച്ചു. അതിനു ശേഷം ഇളയ മകന് ആഹാരത്തിനു ബുദ്ധിമുട്ട് വന്നു. അങ്ങനെ പല ജോലികൾക്കു വേണ്ടി അന്വേഷിച്ചു. അവസാനം പന്നിയെ മേയ്ക്കുന്ന ജോലി ഇളയമകന് ലഭിച്ചു. വിശപ്പ്‌ സഹിക്കവയ്യാതേ പന്നിയുടെ ഭക്ഷണം കഴിക്കാൻ ആഗ്രഹിച്ചു. എങ്കിലും അത് ലഭിച്ചില്ല. അപ്പോളാണ് തന്റെ അപ്പന്റെ ഭവനത്തിൽ ജോലിക്കാർ ഭക്ഷണം കഴിച്ചു തൃപ്തരായതിന് ശേഷം ഭക്ഷണം ശേഷിപ്പിക്കുന്നത് ഓർത്തത്. വേഗത്തിൽ തന്നെ അപ്പന്റെ ഭവനത്തിൽ ചെന്നിട്ട്,തന്നെ അപ്പന്റെ ഒരു കൂലിക്കാരനെപ്പോലെ കരുതണം എന്നു പറയുവാൻ ആഗ്രഹിച്ചു.Best Sellers in Health & Personal Care ദീർഘകാലം തന്റെ മകനെ തേടിയിരുന്ന അപ്പൻ മകൻ വരുന്നത് കണ്ടു ഓടിച്ചെന്നു. അപ്പൻ മകന്റെ വസ്ത്രം മാറി, പൊൻമോതിരം കൈയിൽ ഇട്ടുനൽകി. ജോലിക്കാരോട് കാളക്കുട്ടിയെ അറുത്തു ഭക്ഷണം ഉണ്ടാക്കുവാൻ പറഞ്ഞു. അപ്പന്റെ സ്നേഹം കണ്ടു ഇളയ മകൻ അപ്പനോട് അപ്പാ, ഞാൻ നിന്നോടും സ്വർഗ്ഗത്തോടും പാപം ചെയ്തു ഇനി നിന്റെ മകൻ എന്ന് വിളിക്കുവാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞു. അപ്പന്റെ സ്നേഹത്തിനു മുമ്പിൽ മകന്റെ പാപങ്ങൾ ഇല്ലാതെയായി.Best Sellers in Clothing & Accessories പ്രിയ ദൈവപൈതലേ നമ്മൾ ചെയ്ത പാപത്തിന് ശിക്ഷയായി യേശുക്രിസ്തു കാൽവറിക്രൂശിൽ യാഗം ആയി തീർന്നു. നാം ഇളയ മകനെ പോലെ സ്വന്ത ഇഷ്ടപ്രകാരം പാപം ചെയ്തു ജീവിച്ചിട്ട് പ്രതിക്കൂലങ്ങളും പ്രതിസന്ധികളും ജീവിതത്തിൽ വരുമ്പോൾ മടങ്ങി ദൈവ സന്നിധിയിൽ ചെല്ലുക. ദൈവം നിന്നെയും കാത്ത് ഇരിക്കുവാണ്. നിന്റെയും എന്റെയും ജീവിതത്തിൽ ദൈവത്തെക്കുറിച്ചുള്ള ചിന്ത ഭരിച്ചാൽ. നാം മാനസാന്തര പെട്ടാൽ ദൈവത്തിന്റെ മകൻ എന്ന പദവിയിലേക്ക് ദൈവം നമ്മളെ കൊണ്ടുവരും . സ്വർഗ്ഗം സന്തോഷിക്കും.Dried Fruits Nuts and Seasoning : Amazon Brands & More

No comments:

Post a Comment

"തളർന്നുപോകരുതേ "

തളർന്നുപോകരുതേ. ജീവിതത്തിന്റെ വഴിത്താരയിൽ ആരും സഹായത്തിനില്ലെങ്കിലും ദൈവം തന്റെ ദൂതനെ അയച്ചു നമ്മെ ധൈര്യപെടുത്തും.ഇന്ന് നാം കടന്നു പോകുന്ന പ...