Agape

Monday, 25 July 2022

"ദൈവീക പ്രത്യാശ"

ദൈവീക പ്രത്യാശ ഒരു ദൈവപൈതലിനെ സംബന്ധിച്ചിടത്തോളം ദൈവീക പ്രത്യശ എന്നു പറയുന്നത് യേശുക്രിസ്തു നമ്മെ ചേർപ്പാൻ വേഗം വരും എന്നുള്ളതാണ്. പലപ്പോഴും ജീവിതത്തിൽ കഷ്ടങ്ങൾ ഏറുമ്പോൾ ഭാഗ്യകരമായ പ്രത്യാശ എന്നു പറയുന്നത് ഈ കഷ്ടങ്ങളിൽ നിന്ന് എന്നെ ചേർപ്പാൻ യേശുക്രിസ്തു രാജാവായി വേഗം വരും എന്നതാണ്. ആദിമ നൂറ്റാണ്ടിലെ ക്രിസ്തു ശിഷ്യർ പലവിധമായ ക്രൂരപീഡനം ഏറ്റു തങ്ങളുടെ ജീവൻ സന്തോഷത്തോടെ വെടിഞ്ഞത് യേശുക്രിസ്തുവിൽ ഉള്ള വിശ്വാസം മൂലം ആണ്. ആകയാൽ നിന്റെ ജീവിതത്തിൽ കഷ്ടതകൾ, രോഗങ്ങൾ, ദുഃഖങ്ങൾ, മനപ്രയാസങ്ങൾ ഏറുമ്പോൾ ഒന്ന് ഓർക്കുക ഇതിൽ നിന്നെല്ലാം വിടുവിക്കുവാൻ യേശുക്രിസ്തു രാജാവായി വേഗം വരും. ഒന്നുകിൽ കർത്താവിന്റെ വരവിൽ നാം എടുക്കപ്പെടും അല്ലെങ്കിൽ നാം കർത്താവിനോട് ചേരും.Affordable latest Wallets

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...