Agape

Monday, 25 July 2022

"ഉത്തരം കിട്ടാത്ത പ്രാർത്ഥന."

ഉത്തരം കിട്ടാത്ത പ്രാർത്ഥന. പലപ്പോഴും നമ്മൾ പലവിഷയങ്ങൾക്ക് പ്രാർത്ഥിക്കുമെങ്കിലും, അതിൽ എല്ലാറ്റിനും ഉത്തരം ലഭിക്കുക ഇല്ല. ദൈവം നമ്മളുടെ ദൈനംദിന ജീവിതത്തിലെ ഓരോ ആവശ്യങ്ങൾ നൽകി തരുമെങ്കിലും. ചില പ്രത്യേക വിഷയങ്ങൾക്ക് ദൈവം മറുപടി തരാതിരിക്കുന്നത് ദൈവം നമ്മളെ സ്നേഹിക്കുന്നത് കൊണ്ടാണ്. ബൈബിളിൽ ഇപ്രകാരം ഒരു വാക്യം ഉണ്ട് "ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും ;അതിന്റ അവസാനമോ മരണവഴികൾ അത്രേ". പ്രിയ ദൈവപൈതലേ നമുക്ക് ഒരു വിഷയം ദൈവസന്നിധിയിൽ പ്രാർത്ഥിക്കുമ്പോൾ അതിന്റെ അവസാനം നമുക്ക് ഗ്രഹിക്കുവാൻ കഴിയുകയില്ല. നാം പ്രാർത്ഥിക്കുന്ന അല്ലെങ്കിൽ ആഗ്രഹിക്കുന്ന വിഷയങ്ങൾ ദൈവഹിതം അല്ലെങ്കിൽ ദൈവം നമുക്ക് തരുകയില്ല. ഭൂമിയിലെ ഒരു മാതാവോ പിതാവോ തങ്ങളുടെ മകന് അല്ലെങ്കിൽ മകൾക്ക് ദോഷകരമായതു നൽകുമോ? ഇല്ല. അത് തന്നെയാണ് ദൈവഹിതം അല്ലാത്ത പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാത്തത്.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...