Agape

Monday, 18 July 2022

"സമൂഹം അകറ്റിനിർത്തിയരെ ചേർത്തണച്ച ദൈവം"

സമൂഹം അകറ്റിനിർത്തിയരെ ചേർത്തണച്ച ദൈവം. കുഷ്ഠരോഗികളെ സമൂഹം അകറ്റിനിർത്തിയിരുന്നു. പൊതു സമൂഹത്തിൽ വരുവാൻ അവർക്ക് പാടില്ലായിരുന്നു. യേശുക്രിസ്തു ഭൂമിയിൽ മനുഷ്യാവതാരം എടുത്തപ്പോൾ, സമൂഹം അകറ്റി നിർത്തിയ കുഷ്ഠരോഗികളെ സൗഖ്യമാക്കി.കുഷ്ഠ രോഗികളെ പൊതുസമൂഹത്തോട് ചേർത്തു. പ്രിയ ദൈവപൈതലേ ഏതെങ്കിലും രോഗത്താൽ, ഏതെങ്കിലും വൈകല്യത്താൽ, ഏതെങ്കിലും വിഷയത്തിൻ മീതെ നിനക്ക് നിന്ദ അനുഭവപ്പെടുന്നുണ്ടെങ്കിൽ നിന്റെ നിന്ദ നീക്കുവാൻ യേശുനാഥൻ വരും. നിന്റെ ഹൃദയത്തിലെ ആഗ്രഹം പോലെ യേശുനാഥൻ നിന്റെ നിന്ദ ഉരുട്ടി മാറ്റും. നിനക്ക് യേശുനാഥനിൽ പരിപൂർണ വിശ്വാസം ഉണ്ടെങ്കിൽ യേശുനാഥൻ നിന്നെ തേടി വന്ന് നിന്റെ നിന്ദയെ മാറ്റി അനുഗ്രഹമാക്കി മാറ്റും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...