Agape

Saturday, 16 July 2022

"നല്ല ആഗ്രഹങ്ങളെ സാധിപ്പിക്കുന്ന ദൈവം"

നല്ല ആഗ്രഹങ്ങളെ സാധിപ്പിക്കുന്ന ദൈവം. ചുങ്കകാരൻ സക്കായി യേശുവിനെ കാണുവാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. സക്കായി വളർച്ചയിൽ കുറുകിയവൻ ആക കൊണ്ടു ജനക്കൂട്ടം നിമിത്തം കാണുവാൻ സാധിച്ചിരുന്നില്ല. അങ്ങനെ യേശുവരുന്നത് അറിഞ്ഞു ഉയരമുള്ള കാട്ടത്തിയിൽ വലിഞ്ഞു കയറി. സക്കായിയുടെ നല്ല ആഗ്രഹം മനസിലാക്കിയ യേശുനാഥൻ സക്കായി കയറിയ കാട്ടത്തിയുടെ മുമ്പിൽ വന്നു നിന്ന് കൊണ്ടു ഇപ്രകാരം പറഞ്ഞു സക്കായിയെ വേഗം ഇറങ്ങി വാ ഇന്നു ഞാൻ നിന്റെ വീട്ടിൽ പാർക്കേണ്ടത് ആകുന്നു എന്നു പറഞ്ഞു. സക്കായി വളരെ സന്തോഷവാനായി യേശുനാഥനോട് തന്റെ കുറവുകൾ ഏറ്റുപറഞ്ഞു. സക്കായി പുതിയ തീരുമാനങ്ങൾ എടുത്തു. പ്രിയ ദൈവ പൈതലേ, നിന്റെ നല്ല ആഗ്രഹങ്ങളെ അറിയുന്ന ദൈവം നിന്റെ നല്ല ആഗ്രഹങ്ങൾ സാധിപ്പിച്ചു തരും. സക്കായിയുടെ നല്ല ആഗ്രഹം യേശുവിനെ ഒന്ന് കാണണം എന്നായിരുന്നു പക്ഷേ സംഭവിച്ചത് യേശു സക്കായിയെ കാണുകയും സക്കായിയുടെ ഭവനത്തിൽ പാർക്കുകയും ചെയ്തു.ആകയാൽ ഹൃദയത്തിലെ നല്ല ആഗ്രഹങ്ങളെ യേശുനാഥൻ സാധിപ്പിച്ചു തരും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...