Agape

Saturday, 7 May 2022

"എന്റെ സഹായം എവിടെ നിന്ന് വരും"

എന്റെ സഹായം എവിടെ നിന്ന് വരും ;എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്ന് വരുന്നു. സങ്കീർത്തനം 121:1,2. പ്രിയ ദൈവപൈതലേ നീയും ഞാനും പല ആവശ്യങ്ങൾക്കും സഹായം തേടുന്നത് മനുഷ്യരോടാണ്.മനുഷ്യർ സഹായം ചെയ്താൽ അത് താൽക്കാലികം ആണ്.പക്ഷേ നിന്റെ ആവശ്യങ്ങൾ ദൈവത്തോട് അപേക്ഷിച്ചു നോക്കിക്കേ.നീ പോലും അറിയാത്ത വ്യക്തികളെ നിനക്ക് സഹായം ആയി ദൈവം കരുതും.നിന്റെ ഏതവസ്ഥയിലും ദൈവം നിനക്ക് സഹായം ആയിട്ടുണ്ട്. നിന്റെ സഹായം എപ്പോഴും ദൈവത്തിങ്കലേക്കു ആയിരിക്കട്ടെ.ദൈവം നിന്റെ ആവശ്യങ്ങൾ എല്ലാം നിറവേറ്റി തരും.ഈ പ്രപഞ്ചം മുഴുവനും സൃഷ്‌ടിച്ച ദൈവത്തിനു നിന്റെ വിഷയങ്ങൾ സാധ്യമാക്കാൻ നിമിഷങ്ങൾ മതി.അതിന് നീ ചെയ്യേണ്ടത് പ്രാർത്ഥയിൽ നിന്റെ വിഷയങ്ങൾ ദൈവത്തോട് അറിയിക്കുക അത്രേ വേണ്ടത്.

No comments:

Post a Comment

ശുഭദിനം

ശുഭദിനം ദൈവത്തിന്റെ സംരക്ഷണം. നമ്മുടെ ഓരോ ദിനവും ദൈവം നമ്മെ പരിപാലിക്കുന്നത് ഓർക്കുമ്പോൾ എത്ര നന്ദി പറഞ്ഞാലും മതി വരികയില്ല. എത്രയോ ആപത്...