Agape

Friday, 20 May 2022

"പ്രത്യാശ അറ്റുപോകുമ്പോൾ നിന്നെ തേടി വരുന്ന യേശുനാഥൻ"

പ്രത്യാശ അറ്റുപോകുമ്പോൾ നിന്നെ തേടി വരുന്ന യേശുനാഥൻ പ്രിയ ദൈവപൈതലേ നിന്റെ പ്രതീക്ഷകൾ സകലതും അറ്റുപോകുമ്പോൾ നിന്നെ തേടിവരുന്ന ഒരു ദൈവം ഉണ്ട്. നീ വിചാരിക്കും ഇനി എന്നെ സഹായിപ്പാൻ ആരുമില്ല. എനിക്ക് പ്രതീക്ഷ തരുന്ന മാർഗങ്ങൾ എല്ലാം അടഞ്ഞു. ദൈവവും എന്നെ മറന്നുപോയോ എന്നു നീ ചിന്തിക്കും. നിന്റ പ്രതീക്ഷകൾ എല്ലാം അറ്റുപോയി എന്നു നീ വിചാരിച്ചു ഹൃദയം തേങ്ങി ഭാരപ്പെടുമ്പോൾ യേശുക്രിസ്തു നിന്റെ അരികിൽ വന്നു നിന്നെ ആശ്വസിപ്പിക്കും. നിന്റെ ഹൃദയ വാതിൽ യേശുക്രിസ്തുവിനായി തുറന്നു കൊടുത്താൽ യേശുക്രിസ്തു നിന്റെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. യേശുക്രിസ്തു നിന്റെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റടുത്താൽ നീ പിന്നെ ഭാരപ്പെടേണ്ടി വരികയില്ല.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...