Agape

Monday, 16 May 2022

"ദൈവം താൻ അവരുടെ കണ്ണിൽനിന്ന് കണ്ണുനീർ എല്ലാം തുടച്ചുകളകയും ചെയ്യും."

ദൈവം താൻ അവരുടെ കണ്ണിൽനിന്ന് കണ്ണുനീർ എല്ലാം തുടച്ചുകളകയും ചെയ്യും. വെളിപ്പാട് 7:17. പ്രിയ ദൈവപൈതലേ ഇഹലോക ജീവിതം കഷ്ടവും ദുഃഖവും പ്രയാസവും രോഗവും നിന്ദയും നിറഞ്ഞതാണ്. ഇവ ഒന്നുമാറി നിന്റെ ജീവിതത്തിൽ കടന്നുവരും. ഒന്ന് പ്രാർത്ഥിച്ചു ജയം നേടുമ്പോൾ അടുത്ത വിഷയം ജീവിതത്തിൽ കടന്നു വരുന്നു. പലപ്പോഴും ദൈവസന്നിധിയിൽ കണ്ണുനീരോടെ നീ കരയുന്നത് ദൈവം കാണാതിരിക്കുക അല്ല. പൂർവ്വ പിതാവായ യാക്കോബ് ഫറവോനോട് പറയുന്നത് ഇപ്രകാരം ആണ് എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ. പഴയ നിയമത്തിൽ ദൈവത്തോട് മല്ലുപിടിച്ചു അനുഗ്രഹം നേടിയെടുത്ത യാക്കോബ് പറയുന്നത് തന്റെ ഇഹലോകത്തിലെ ജീവിതം കഷ്ടത നിറഞ്ഞതാണ് എന്നാണ്. ദൈവം കണ്ണുനീർ തുടച്ചുകളയുന്ന ഒരു ദിവസം ഉണ്ട്. ആ ദിവസം ദൈവം നമ്മുടെ കണ്ണിൽ നിന്ന് കണ്ണനീർ തുടച്ചുകളയും . Best Sellers in Home & Kitchenകർത്താവിനോടൊത്തു വസിക്കുന്ന ദിവസം ദൈവം കണ്ണിലെ കണ്ണുനീർ എല്ലാം തുടച്ചുകളയും. ആ പ്രത്യാശയോടെ ഇന്നു നേരിടുന്ന കഷ്ടങ്ങൾ, ദുഃഖങ്ങൾ, രോഗങ്ങൾ, നിന്ദകൾ എന്നിവയെല്ലാം നേരിടാം. ദൈവം നിന്നെ ശക്തീകരിക്കും.പുതിയനിയമ ഭക്തർമാരെല്ലാം കർത്താവിൽ ഉള്ള പ്രത്യാശ ആണ് അവരുടെ കഷ്ടതകളെ തരണം ചെയ്യാൻ സഹായിച്ചത്.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...