Agape

Sunday, 8 May 2022

"യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു ;തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു."

യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു ;തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു. നഹും 1:7. പ്രിയ ദൈവപൈതലേ, എന്റെയും നിന്റെയും ജീവിതത്തിൽ ഇത്രയും കാലം യഹോവ നല്ലവൻ ആയിരുന്നില്ലേ?. നിന്റെ ഓരോ ആവശ്യങ്ങളിലും യഹോവ നിനക്ക് നല്ലവൻ ആയിരുന്നില്ലേ?. നിനക്ക് കഷ്ടം നേരിട്ടപ്പോൾ ശരണം ആയി യഹോവ അല്ലായിരുന്നോ നിന്റെ കൂടെ ഉണ്ടായിരുന്നത്. നീ ദൈവത്തിൽ ആശ്രയിച്ചത് ദൈവം മറന്നു പോയിട്ടില്ല.നിന്റ ഓരോ ആകുല വേളകളും നന്നായി അറിഞ്ഞു. നിനക്ക് ആശ്വാസം ആയി ദൈവം കൂടെ ഇരുന്നില്ലേ? ആ ദൈവത്തിനു എത്ര നന്ദി പറഞ്ഞാലും മതി വരികയില്ല. നല്ലവനായ യഹോവ ദോഷമായിട്ട് ഒന്നും നിന്റെ ജീവിതത്തിൽ ചെയ്കയില്ല. നിന്റെ കഷ്ടതകളിൽ ആശ്വാസം ആയി ദൈവം നിന്റെ കൂടെ ഉണ്ട്. നീ ഓരോ നിമിഷവും ദൈവത്തിൽ ആശ്രയിക്കുമ്പോൾ നിന്നെ താങ്ങുന്ന ഒരു ദൈവത്തെ ആണ് ഞാനും നീയും ആശ്രയിക്കുന്നത്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...