Agape

Monday, 18 April 2022

നമുക്ക് വേണ്ടി ആർ കല്ലുരുട്ടി മാറ്റും.

നമുക്ക് വേണ്ടി ആർ കല്ലുരുട്ടി മാറ്റും. മഗ്‌ദലനകാരി മറിയയും മറ്റേ മറിയയും അതിരാവിലെ യേശുവിന്റെ കല്ലറവാതിൽക്കലേക്ക് തിടുക്കത്തിൽ ചെല്ലുമ്പോൾ; അവർക്കുള്ള ആകെ ഭാരം ആർ കല്ല്‌ ഉരുട്ടിമാറ്റും എന്നായിരുന്നു. യേശുക്രിസ്തുവിനോടുള്ള അവരുടെ സ്നേഹം അവർണ്ണനീയം ആണ്. അവരുടെ ഹൃദയത്തിലെ ഭാരം കണ്ടു ദൂതൻ ഇറങ്ങി വന്ന് കല്ലുരുട്ടി മാറ്റുന്നത് കാണാം. നിന്റെ ഭാരം കാണുന്ന ഒരു ദൈവം നിനക്കുണ്ട്. നീ ദൈവത്തെ സ്നേഹിച്ചാൽ നിന്നെ ആകുലപ്പെടുത്തുന്ന സകല വിഷയങ്ങളും ദൈവം പരിഹരിക്കും. നിനക്ക് പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ ദൈവം ദൂതനെ ഇറക്കി നിന്നെ വിടുവിക്കും. മഗ്ദലനകാരി മറിയയും മറ്റേ മറിയയും ആഗ്രഹിച്ചത് യേശുവിന്റെ കല്ലറയുടെ വാതിൽ ബന്ധിച്ചിരുന്ന കല്ല് ഉരുട്ടി മാറ്റുന്നതിനെ കുറിച്ചായിരുന്നു. പക്ഷേ അവിടെ സംഭവിച്ചത് കല്ലറയുടെ കല്ല് ദൂതൻ ഉരുട്ടിമാറ്റിയതും അവരെ അത്ഭുത പെടുത്തുന്ന വർത്തമാനം ദൂതൻ അവരോടു പറയുകയുണ്ടായി യേശുക്രിസ്തു ഉയിർത്തെഴുനേറ്റു എന്നുള്ള വീണ്ടെടുപ്പിന്റെ വർത്തമാനം ആണ്. ആ യേശുക്രിസ്തു ഇന്നും ജീവിക്കുന്നു നിനക്ക് വേണ്ടി.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...