Agape

Tuesday, 5 April 2022

നിനക്കായി കരുതുന്ന ദൈവം

നിനക്കായി കരുതുന്ന ദൈവം പ്രിയ ദൈവപൈതലേ, നീ ഭാരപ്പെടുന്ന വിഷയങ്ങൾ ദൈവം നിനക്ക് സാധ്യമാക്കിത്തരും. ഒരു മകന്റെ ആവശ്യം മാതാപിതാക്കൾ മക്കൾ പറഞ്ഞിട്ടാണോ ചെയ്തുകൊടുക്കുന്നത്. മക്കൾ പറയുമ്പോൾ മാതാപിതാക്കൾ അവരെ കൊണ്ടു കഴിയുന്നതിലും വേഗത്തിൽ തങ്ങളുടെ മക്കളുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കും. അപ്പോൾ ഈ പ്രപഞ്ചത്തെ മുഴുവൻ സൃഷ്‌ടിച്ച ദൈവം നമ്മുടെ പിതാവാണ്. നമ്മുടെ സകല ആവശ്യങ്ങളും ആകുലതകളും പ്രയാസങ്ങളും പറയുവാൻ ഏറ്റവും നല്ല പിതാവ് ദൈവം ആണ്. പ്രിയ ദൈവപൈതലേ ഇന്നുവരെ ദൈവം നിന്നെ നടത്തിയില്ലേ നാളെയും നിന്നെ നടത്തുവാൻ ദൈവം ശക്തനാണ്. നിനക്ക് നിന്റ വിഷമങ്ങളും പ്രയാസങ്ങളും ഏതുനേരത്തും നിന്റെ പിതാവാകുന്ന ദൈവത്തോട് പറയാം. ദൈവം നിന്റെ സകല വിഷയങ്ങൾക്കും പരിഹാരം വരുത്തും. ദൈവം പരിഹാരം വരുത്തന്നതിനു ഒരു സമയം ഉണ്ട്. ആ സമയം നമ്മുടെ ദൃഷ്ടിയിൽ നേരത്തെയും താമസിച്ചും നിൽക്കും. ദൈവസന്നിധിയിൽ സ്ഥിരമായും ഇരിക്കും.ആകയാൽ നിന്റെ വിഷയങ്ങൾ ദൈവസന്നിധിയിൽ പകരുക. ഹന്ന നീണ്ട നാളുകൾ കരഞ്ഞു ദൈവം ഒരു ശമുവേൽ പ്രവാചകനെ എഴുനേൽപ്പിച്ചു. ആകയാൽ നിന്റെ വിഷയങ്ങൾ നീണ്ട നാളുകൾ ആയി ലഭിക്കാതിരിക്കുവാണെങ്കിൽ വിഷമിക്കേണ്ട ദൈവം നിനക്ക് ഏറ്റവും ശ്രേഷ്ഠം ഏറിയത് നിനക്ക് തരും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...