Agape

Tuesday, 5 April 2022

നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യം ആകുന്നു ; അവ എല്ലാറ്റിൽ നിന്നും യഹോവ അവനെ വിടുവിക്കുന്നു.

നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യം ആകുന്നു ; അവ എല്ലാറ്റിൽ നിന്നും യഹോവ അവനെ വിടുവിക്കുന്നു. പ്രിയ ദൈവപൈതലേ നീ നീതിമാൻ ആണോ എന്നറിയാൻ ഒറ്റകാര്യം ശ്രദ്ധിച്ചാൽ മതി. ഒന്നുമാറി ഒന്നുമാറി കഷ്ടതകൾ ജീവിതത്തിൽ വരുന്നുണ്ടോ എന്ന് പരിശോധിച്ചാൽ മതി. നീതിമാന്റെ അനർത്ഥങ്ങൾ എണ്ണി തീർപ്പാൻ അസാധ്യം ആണ്.എങ്കിലും യഹോവ എല്ലാ അനർത്ഥങ്ങളിൽ നിന്നും നീതിമാനെ വിടുവിക്കും. ദൈവത്തിന്റെ ഹൃദയപ്രകാരം ഉള്ള മനുഷ്യൻ എന്നു ദൈവം വിളിച്ച ദാവീദിന്റെ ജീവിതം പരിശോധിച്ചാൽ ദാവീദ് ഒരു രാജാവായിരുന്നു.താൻ സഹിച്ച കഷ്ടപ്പാടുകൾ അഥവാ അനർത്ഥങ്ങൾ എണ്ണിതീർപ്പാൻ അസാധ്യം ആണ്. ദൈവത്തെ അറിഞ്ഞു എന്നു കരുതി കഷ്ടങ്ങൾ തീരുന്നില്ല. നമ്മളെ പൊന്നു പോലെ തീയിൽ കൂടി ശോധന കഴിക്കുന്നത് പോലെ ദൈവം നമ്മളെ പരിശോധനകളിൽ കൂടി കടത്തിവിടുന്നു. ദൈവം ആണ് നിന്നെ കഷ്ടതയിൽ കൂടി കടത്തിവിടുന്നത് എങ്കിൽ നിന്റെ കൂടെ ദൈവം കാണും. യോസെഫിന്റെ കഷ്ടങ്ങളിൽ യോസെഫിനോട് കൂടെ ഇരുന്ന ദൈവം നിന്നോട് കൂടെയും ഇരിക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...