Agape

Wednesday, 27 April 2022

"യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യൻ തന്നെ"

യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യൻ തന്നെ പ്രിയ ദൈവപൈതലേ ഇന്നലകളെ ഓർത്തു ഭാരപ്പെടുവാണോ? നിന്റെ ഇന്നലകളിൽ യേശുക്രിസ്തു നിന്റെ കൂടെ ഇല്ലായിരുന്നു എങ്കിൽ നീ ഇന്നു ഭൂമിയിൽ കാണുമോ? എത്രയോ രോഗം, ദുഃഖം, അപകടങ്ങൾ എന്നിവ വന്നപ്പോൾ നിന്നെ കാത്തുസൂക്ഷിച്ചത് യേശുക്രിസ്തു ആണ്. ഇന്നു നീ നേരിടുന്ന പ്രശ്‌നങ്ങളിലും യേശുക്രിസ്തു നിന്നോടുകൂടെ ഉണ്ട്. നാളെ നീ നേരിടുന്ന പ്രശ്നങ്ങളിലും യേശുക്രിസ്തു നിന്റെ കൂടെ ഉണ്ട്. നീ എത്ര കാലം ഈ ഭൂമിയിൽ പാർക്കുന്നുവോ? അത്രയും കാലം യേശുക്രിസ്തു നിന്നോട് കൂടെയുണ്ട്. നീ യേശുക്രിസ്തുവിനെ സ്വന്തരക്ഷിതാവായി സ്വീകരിച്ച വ്യക്തി ആണെങ്കിൽ എന്നേക്കും നിത്യതയിൽ യേശുക്രിസ്തുവിനോടൊപ്പം സ്വർഗ്ഗത്തിൽ വസിക്കാം.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...