Agape

Friday, 29 April 2022

"ഓരോ ദിവസവും വഴി നടത്തുന്ന ദൈവം"

ഓരോ ദിവസവും വഴി നടത്തുന്ന ദൈവം പ്രിയ ദൈവപൈതലേ യിസ്രായേൽ മക്കൾ മരുഭൂമിയിൽ ആയിരുന്നപ്പോൾ അവിടെ ഭക്ഷണം ശേഖരിക്കാൻ സാധ്യമല്ല. മരുഭൂമിയിൽ യിസ്രായേൽ മക്കൾക്ക് സ്വർഗ്ഗീയ ഭോജനം ആയ മന്നയും കാടപക്ഷിയും നൽകി അനുഗ്രഹിച്ചു. ഒരു പ്രതീക്ഷയും മരുഭൂമിയിൽ ഇല്ല. കുടിപ്പാൻ ജലം പോലും ലഭ്യമല്ല. ദൈവം അവർക്ക് കുടിപ്പാൻ ജലം നൽകി. അങ്ങനെ യിസ്രായേൽ മക്കളുടെ മരുഭൂയാത്രയിൽ ഓരോ ദിവസവും കൂടെയിരുന്നു ദൈവം അവരെ വഴി നടത്തി. ദൈവത്തിന്റെ പൈതങ്ങൾ ആയ എന്നെയും നിന്നെയും ഓരോ ദിവസവും ദൈവം വഴി നടത്തുന്നത് അത്ഭുതകരമായിട്ടാണ്. അതിനാൽ നാളെയെക്കുറിച്ചു ഓർത്തു വ്യാകുലപ്പെടാതെ ദൈവത്തിൽ ആശ്രയിച്ചു ഇന്നു ദൈവം തരുന്നു നന്മകളിൽ സന്തോഷിച്ചു ദൈവത്തിനു നന്ദി അർപ്പിക്കുക.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...