Agape

Monday, 11 April 2022

ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ ഉണ്ട്

ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ ഉണ്ട്.ഇയ്യ14:7. പ്രിയ ദൈവപൈതലേ നീ ദൈവത്തിന്റെ തോട്ടത്തിലെ വൃക്ഷം ആയിരുന്നാൽ ദൈവത്തിനു നിന്നെ കുറിച്ച് ഒരു പ്രത്യാശ ഉണ്ട്. നീ കായ്ച്ചില്ലെങ്കിൽ ദൈവം നിന്നെ ചെത്തി വെടിപ്പാക്കും നീ പിന്നെ അധികം ഫലം കായ്ക്കും . പുതിയ നിയമത്തിൽ വ്യക്തമായി പറയുന്നു വൃക്ഷം അധികം ഫലം കായ്‌ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു. നിന്നെ ദൈവം ചെത്തി വെടിപ്പാക്കുമ്പോൾ നിനക്ക് വേദന അനുഭവപ്പെട്ടേക്കാം പക്ഷേ അതിന്റെ ഫലം ആയി നീ അധികം ഫലം കായ്ക്കും. ദൈവം സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു. പ്രിയ ദൈവപൈതലേ ദൈവം നിന്നെ ഓരോ കഷ്ടതയിൽ കൂടി കൊണ്ടുപോകുന്നത് നീ അധികം ഫലം കായ്ക്കാൻ വേണ്ടി ആണ് .ആകയാൽ ദൈവം നിന്നെ പണിയുമ്പോൾ അല്ലെങ്കിൽ ചെത്തി വെടിപ്പാക്കുമ്പോൾ നീ പിറുപിറുക്കരുത്. ദൈവം ആഗ്രഹിക്കുന്ന അധികം ആത്മീയ ഫലങ്ങൾ നിന്നിൽ കൂടി വെളിപ്പെടുവാൻ വേണ്ടിയാണ് ദൈവം നിന്നെ ചെത്തി വെടിപാക്കുന്നത

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...