Agape

Wednesday, 27 April 2022

ക്രൂശിൽ കണ്ടു ഞാൻ യേശുക്രിസ്തുവിന്റെ സ്നേഹം

ക്രൂശിൽ കണ്ടു ഞാൻ യേശുക്രിസ്തുവിന്റെ സ്നേഹം പ്രിയ ദൈവപൈതലേ മാനവജാതിയുടെ മുഴുപാപവും ഏറ്റെടുത്താണ് യേശുക്രിസ്തു ക്രൂശിൽ യാഗം ആയി തീർന്നത്.ഞാനും നീയും കർത്താവിനെ സ്വന്തരക്ഷിതാവായി തിരഞ്ഞെടുത്തതിന് ശേഷം ചെയ്യുന്ന പാപങ്ങൾ കർത്താവിനെ വീണ്ടും വേദനപ്പെടുത്തുന്നതാണ്. യേശുക്രിസ്തു ഒരിക്കൽ ആയി നമ്മുടെ സകല പാപങ്ങൾക്കും വേണ്ടി പ്രായശ്ചിത്തം ആയി ജീവനെ വെടിഞ്ഞു മൂന്നാം നാൾ ഉയിർത്തു എഴുന്നേറ്റു. യേശുക്രിസ്തു വചനം ജഡമെടുത്തു മനുഷ്യനായി പിറന്നു നമ്മെ പോലെ ഈ ഭൂമിയിൽ ജീവിച്ചു. പാപം ഒഴികെ സകലത്തിലും നമ്മെ പോലെ ആയിരുന്നു. യെശയ്യാവ്‌ 53 ഇൽ ഇപ്രകാരം പറയുന്നു യേശുക്രിസ്തു മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു ;അവനെ കാണുന്നവർ മുഖം മറച്ചു കളയതക്കവണ്ണം അവൻ നിന്ദിതനായിരുന്നു ;നാം അവനെ ആദരിച്ചതുമില്ല. ഇതായിരുന്നു യേശുക്രിസ്തുവിനു ഭൂമിയിൽ വന്നപ്പോൾ ഉള്ള അവസ്ഥ .കൂടാതെ ക്രൂശീകരണ വേളയിൽ യേശുക്രിസ്തു സഹിച്ച വേദനകൾ എല്ലാം എനിക്കും നിനക്കും വേണ്ടിയായിരുന്നു. ആ ക്രൂശിനെ ധ്യാനിക്കുവാണെങ്കിൽ നീ വീണ്ടും പാപം ചെയ്യുകയില്ല.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...