Agape

Sunday, 24 April 2022

"കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു."

കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. സങ്കീർത്തനങ്ങൾ 46:1 പ്രിയ ദൈവപൈതലേ നിന്റെ കഷ്ടങ്ങളിൽ നിന്നെ ആശ്വസിപ്പിക്കാൻ യഥാർത്ഥമായി ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ.മനുഷ്യരുടെ ആശ്വാസവും സഹായവും താൽക്കാലികം മാത്രം ആണ്. സങ്കീർത്തനക്കാരൻ പറയുന്നത് കഷ്ടങ്ങളിൽ ദൈവം ഏറ്റവും അടുത്ത തുണ യായിരിക്കുന്നു എന്നാണ്. നിന്റെ ഭാരം, പ്രയാസം, കഷ്ടത എന്നിവ നീ നേരിടുമ്പോൾ ദൈവം നിന്റെ കൂടെ ഇരിക്കും. നീ തളർന്നു പോകരുത്. ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു. ആകയാൽ കഷ്ടത വരുമ്പോൾ മനുഷ്യരിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയായിരുന്നു നിന്നെ വിടുവിക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...