Agape

Wednesday, 20 April 2022

ഞാൻ എളിയവനും ദരിദ്രനും ആകുന്നു.

ഞാൻ എളിയവനും ദരിദ്രനും ആകുന്നു. സങ്കീർത്തനങ്ങൾ 86:1. ദാവീദ് രാജാവ് തന്റെ പ്രാർത്ഥനയിൽ ദൈവത്തോട് പറയുന്ന വാചകം ആണ്, ഞാൻ എളിയവനും ദരിദ്രനും ആകുന്നു എന്നത്.ഇസ്രായേൽ രാജ്യത്തെ ധനികനായ ദാവീദ് രാജാവ് ദൈവസന്നിധിയിൽ പറയുന്ന വാചകം ആണിത്.ദാവീദ് രാജാവ് തന്റെ ധനത്തിൽ ആശ്രയിച്ചില്ല എന്നതിന് ഏറ്റവും ഉത്തമമായ ഉദാഹരണം ആണിത്.കാട്ടിൽ കിടന്ന ദാവീദ് രാജാവായി തീർന്നിട്ടും തന്റെ എളിമയും വിനയവും ദൈവസന്നിധിയിൽ തുറന്നുപറയുക ആണ്.ദൈവത്തോട് നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടെ യഥാർത്ഥ അവസ്ഥ ദൈവസന്നിധിയിൽ പറഞ്ഞാൽ ദൈവം ശ്രദ്ധവെച്ചു കേൾക്കും.നാം മനുഷ്യരുടെ മുമ്പിൽ അല്ല നമ്മുടെ ഉള്ള അവസ്ഥ തുറന്നുപറയേണ്ടത്.ദാവീദ് രാജാവ് ദൈവത്തോട് താഴ്മയോടെ ദൈവസന്നിധിയിൽ പറഞ്ഞത് പ്രകാരം; നാമും ദൈവസന്നിധിയിൽ നമ്മുടെ ഉള്ള അവസ്ഥ തുറന്നു പറയേണ്ടത് അത്യാവശം ആണ്.നാം എന്തൊക്കെ കാര്യങ്ങൾ ദൈവത്തിനു വേണ്ടി ചെയ്തു എന്നുള്ളത് ദൈവത്തിനു അറിയാം. അത് അല്ല നാം ദൈവസന്നിധിയിൽ പറയേണ്ടത് ;മറിച്ചു നമ്മുടെ ഉള്ള അവസ്ഥ ദൈവത്തെ അറിയിക്കുക അത്രേ വേണ്ടത്.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...