Agape

Tuesday, 5 April 2022

പ്രതിക്കൂലങ്ങളെ തരണം ചെയ്യുന്ന വിശ്വാസം

പ്രതിക്കൂലങ്ങളെ തരണം ചെയ്യുന്ന വിശ്വാസം പ്രിയ ദൈവപൈതലേ നിന്റെ മുമ്പിലുള്ള വിഷയം എത്ര വലിയതായാലും യേശുക്രിസ്തുവിൽ ഉള്ള നിന്റെ വിശ്വാസം ഉറച്ചതാണെങ്കിൽ അവ നിന്റെ മുമ്പിൽ പരിഹരിക്കപ്പെടും. നിന്റെ വിശ്വാസത്തിന്റെ വലിപ്പം അനുസരിച്ചാണ് നിന്റെ ജീവിതത്തിലെ പ്രശ്നങ്ങളുടെ വിടുതൽ. നീ ദൈവത്തോട് പ്രാർത്ഥിക്കയും പ്രാർത്ഥിക്കുന്ന വിഷയത്തിന്മേൽ ദൈവം വിടുതൽ തരും എന്നുള്ള വിശ്വാസം ഇല്ലെങ്കിൽ അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല. ദൈവത്തിൽ അടിയുറച്ചു വിശ്വാസം ഉള്ള ഒരു ദൈവപൈതലിനെ ഒരു ദുഷ്ടശക്തിക്കും തോൽപ്പിക്കാൻ സാധ്യമല്ല. നിന്റെ വിശ്വാസം വർധിക്കുംതോറും നിന്റെ പ്രാർത്ഥനയുടെ മറുപടിയും നിന്നോട് അടുതോണിരിക്കും.നിന്റ വിശ്വാസം ദൈവത്തിൽ അടിയുറച്ചതാണെങ്കിൽ നിന്റെ മുമ്പിലുള്ള എത്ര വലിയ പ്രതിക്കൂലങ്ങളെയും തരണം ചെയ്യാൻ ഉള്ള കഴിവ് ദൈവം നിനക്ക് തരും.ഇപ്രകാരം ഉള്ള അടിയുറച്ച വിശ്വാസത്തെ ആണ് കടുക് മണിയോട് യേശുക്രിസ്തു സദൃശ്യമാക്കിയത്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...