Agape

Friday, 11 February 2022

യഹോവയുടെ വഴി നേരുള്ളവനു ദുർഗ്ഗം

യഹോവയുടെ വഴി നേരുള്ളവനു ദുർഗ്ഗം സദൃശ്യവാക്യങ്ങൾ 10:29 പ്രിയ ദൈവപൈതലേ നീ സത്യത്തിനു വേണ്ടി നിലകൊള്ളുന്നവൻ ആണെങ്കിൽ ദൈവം നിനക്ക് ഒരു ദുർഗ്ഗം ആയിരിക്കും. അനർത്ഥ ദിവസത്തിൽ ദൈവം തന്റെ കൂടാരത്തിൽ നിന്നെ ഒളിപ്പിക്കും. ദാവീദ് രാജാവ് പലതവണ ശത്രുഭീതിയിൽ ആയപ്പോൾ തനിക്കു അഭയം ആയി തീർന്നത് ദൈവം മാത്രം ആയിരുന്നു. പ്രിയ ദൈവപൈതലേ എനിക്കും നിനക്കും അഭയമായി ദൈവം മാത്രെമേ കാണുകയുള്ളു. ബൈബിളിൽ ഇപ്രകാരം പറയുന്നു യഹോവയുടെ നാമം ബലമുള്ള ഗോപുരം നീതിമാൻ അതിലേക്ക് ഓടിച്ചെന്നു അഭയം പ്രാപിക്കും. പ്രാർത്ഥനയിൽ കൂടി നീ ദൈവത്തിൽ അഭയം പ്രാപിച്ചാൽ ദൈവം നിനക്ക് എന്നേക്കും ഒരു ദുർഗ്ഗം ആയിരിക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...