Agape

Monday, 28 February 2022

യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവനായി പ്രത്യാശിക്ക.

യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവനായി പ്രത്യാശിക്ക. സങ്കീർത്തനങ്ങൾ.37:7. പ്രിയ ദൈവപൈതലേ, നമ്മൾ നമ്മുടെ ഓരോ ആവശ്യങ്ങൾ ദൈവത്തോട് അറിയിക്കുമ്പോൾ അത് ലഭിക്കും എന്നു പ്രത്യാശയുണ്ട്. നമ്മുടെ ലൗകിക വിഷയങ്ങൾ ദൈവ സന്നിധിയിൽ നാം അപേക്ഷിക്കുന്നതിൽ ഉപരി ദൈവഹിതത്തിനായി മിണ്ടാതെയിരുന്നു ദൈവത്തിങ്കലേക്കു നോക്കി പ്രത്യാശ വയ്ക്കുക ആണ് വേണ്ടുന്നത് . യേശുക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ സ്വർഗീയ പിതാവിന്റെ ഇഷ്ടം നമ്മുടെ ജീവിതത്തിൽ നിറവേറാനാണ് പഠിപ്പിച്ചത്. സങ്കീർത്തനകാരൻ പറയുന്നതും ഇപ്രകാരം ആണ് ദൈവത്തെ നോക്കി ദൈവ ഇഷ്ടം നമ്മുടെ ജീവിതത്തിൽ നിറവേറാൻ ക്ഷമയോടെ കാത്തിരിപ്പാൻ ആണ്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...