Agape

Wednesday, 23 February 2022

ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും.

ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും. സങ്കീർത്തനം. 119:32. പ്രിയ ദൈവപൈതലേ,സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുകയാണ് നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും.സങ്കീർത്തനകാരൻ ഭാരത്തോടെ ദൈവസന്നിധിയിൽ പറയുകയാണ് ദൈവമേ നീ എന്റെ ഹൃദയത്തെ വിശാലമാക്കണേ എന്നു. മനസ്സ് വളരെ ഭരപ്പെട്ടു ദുഃഖിച്ചു ഇരുന്നപ്പോൾ എഴുതിയ സങ്കീർത്തന ഭാഗം ആണ് ഇത് . പലതിനെചൊല്ലി വിചാരപ്പെട്ടു മനം കലങ്ങിയിരിക്കുമ്പോൾ ദൈവത്തോട് പറയുകയാണ് ദൈവമേ എന്റെ ഹൃദയം ഒന്ന് വിശാലം ആക്കണം. ദൈവം നമ്മുടെ ഹൃദയത്തെ വിശാലമാക്കുമ്പോൾ നമ്മൾ ദൈവത്തിന്റെ കല്പനകളുടെ വഴിയിൽ ഓടും. പ്രിയ ദൈവപൈതലേ എന്റെയും നിന്റെയും ഹൃദയം വിശാലമാക്കാൻ നമുക്കു ദൈവത്തോട് പ്രാർത്ഥിക്കാം അപ്പോൾ നമ്മൾ ദൈവത്തിന്റെ കല്പനകളുടെ വഴിയിൽ ഓടും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...