Agape

Monday, 28 February 2022

നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചം പോലെ.

നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചം പോലെ. സദൃശ്യവാക്യങ്ങൾ.4:18. പ്രിയ ദൈവപൈതലേ നീതിമാന്മാരെ യേശുക്രിസ്തു വിളിച്ച പേര് ഇപ്രകാരം ആകുന്നു നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു. നീതിമാന്മാർ ലോകത്തിന്റെ വെളിച്ചം ആകുമ്പോൾ ഇരുൾ അവരുടെ മുമ്പിൽ നിന്നും വഴിമാറുന്നു. പ്രഭാതത്തിൽ ഇരുട്ട് മാറി വരുന്നത് പോലെയാണ് നീതിമാന്റെ പാത. സങ്കീർത്തനകാരൻ ഇപ്രകാരം പറയുന്നു നിന്റെ വചനം എന്റെ കാലിനു ദീപവും എന്റ പാതയ്ക്ക് പ്രകാശവും ആകുന്നു. പ്രിയ ദൈവപൈതലേ ദൈവത്തിന്റെ വചനം നീയും ഞാനും അനുസരിച്ചാൽ നിന്റെ കാലിനു ദീപമായി ദൈവത്തിന്റെ വചനവും പാതയ്ക്ക് പ്രകാശവും ആയി തീരും. ദൈവത്തിന്റെ വചനം അനുസരിക്കുന്ന നീതിമാന്മാർ ആയി തീരുവാൻ ദൈവം നമ്മളെ കുറിച്ച് ആഗ്രഹിക്കുന്നു.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...