Agape

Wednesday, 16 February 2022

ദൈവത്തിന്റെ ആലയം പരിശുദ്ധമല്ലോ "

ദൈവത്തിന്റെ ആലയം പരിശുദ്ധമല്ലോ 1 കോരിന്ത്യർ 3:17 പ്രിയ ദൈവപൈതലേ ഇവിടെ ദൈവത്തിന്റെ മന്ദിരം എന്നു പറയുന്നത് എന്നെയും നിന്നെയും കുറിച്ചാണ്. അത്ര പരിശുദ്ധിയോടെ ആണ് ദൈവം നമ്മെ സൃഷ്ടിച്ചത്. ആ പരിശുദ്ധിയുള്ള മന്ദിരം ആകുന്ന നാം എത്ര കരുതലോടെയാണ് ഈ ഭൂമിയിൽ ജീവിക്കേണ്ടത്. നമ്മുടെ ശരീരം ആകുന്ന മന്ദിരത്തിൽ ഉള്ള ആത്മാവിനെ പാപം ചെയ്ത് ദുഖിപ്പിക്കരുത്. ബൈബിളിൽ ഇപ്രകാരം പറയുന്നു നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും. പ്രിയ ദൈവപൈതലേ പരിശുദ്ധിയുള്ള നമ്മുടെ ശരീരം നാം പാപം ചെയ്തു നശിപ്പിച്ചാൽ നിത്യ നരകം ആയിരിക്കും ഫലം. അതാണ് ദൈവം പറയുന്നത് എന്റെ ആലയം നശിപ്പിക്കുന്നവനെ ഞാനും നശിപ്പിക്കും എന്നുള്ളത്. പ്രിയ ദൈവപൈതലേ മുഴു ലോകത്തെ കാളും വിലയേറിയ ആത്മാവ് വസിക്കുന്ന ദൈവത്തിന്റെ മന്ദിരം പാപം ചെയ്തു നശിപ്പിക്കരുത്.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...