Agape

Friday, 11 February 2022

നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യം ആകുന്നു ;ദുഷ്ടന്റെ അനർത്ഥം അവനെ കൊല്ലുന്നു.

നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യം ആകുന്നു ;ദുഷ്ടന്റെ അനർത്ഥം അവനെ കൊല്ലുന്നു. പ്രിയ ദൈവപൈതലേ, നിന്റെ ജീവിതത്തിൽ എത്ര അനർത്ഥങ്ങൾ വന്നു അവയിൽ നിന്നെല്ലാം നിന്നെ ദൈവം വിടുവിച്ചു. ബൈബിൾ ഇപ്രകാരം പറയുന്നു നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യം ആകുന്നു ആവ എല്ലാറ്റിൽ നിന്നും യഹോവ നിന്നെ വിടുവിക്കുന്നു. പ്രിയ ദൈവ പൈതലേ നീ കർത്താവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചു കഴിഞ്ഞാൽ നീതിമാൻ ആയി തീർന്നു. നീതിമാനു അനർത്ഥങ്ങൾ ആണ് ഉള്ളത്. ബൈബിളിൽ ഇപ്രകാരം പറയുന്നു ദുഷ്ടന്റെ അനർത്ഥം അവനെ കൊല്ലുന്നു. ബൈബിളിലെ നീതിമാന്മാർ എല്ലാവരും പലവിധ അനർത്ഥങ്ങളിൽ കൂടി കടന്നു പോയവർ ആകുന്നു. ദുഷ്ടന്റെ അനർത്ഥത്തെ ഏകവചനം ആയി സൂചിപ്പിക്കുമ്പോൾ നീതിമാന്റെ അനർത്ഥങ്ങൾ ബഹുവചനം ആയിട്ടാണ് സൂചിപ്പിക്കുന്നത്. പ്രിയ ദൈവപൈതലെ ദാവീദ്, യോസഫ്, യാക്കോബ്, തുടങ്ങിയ ഭക്തന്മാരെല്ലാം നിരവധി അനർത്ഥങ്ങളിൽ കൂടി കടന്നുപോയവർ ആണ്. പുതിയ നിയമ ഭക്തന്മാരും നിരവധി അനർത്ഥങ്ങളിൽ കൂടി കടന്നു പോയവർ ആണ്. ആകയാൽ പ്രിയ ദൈവപൈതലേ നീ അനർത്ഥങ്ങളിൽ കൂടി കടന്നുപോകുന്നത് പൊന്നു പോലെ പുറത്തു വരാൻ ആയിട്ടാണ്.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...