Agape

Monday, 24 January 2022

യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം

യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം സങ്കീർത്തനങ്ങൾ 9:9 ദാവീദ് രാജാവ് തന്റെ അനുഭവത്തിൽ നിന്ന് രചിച്ചത് ആണ് ഈ സങ്കീർത്തനം. ദാവീദ് രാജാവ് കഷ്ടതയിൽ കൂടി കടന്നു പോയപ്പോൾ തനിക്ക് അഭയസ്ഥാനം ദൈവം മാത്രം ആയിരുന്നു. പ്രിയ ദൈവപൈതലേ നമ്മുടെ കഷ്ടതകളിൽ നമുക്ക് അഭയസ്ഥാനം ദൈവം ആണ്. നമ്മുടെ കഷ്ടതയുടെ നാളുകളിൽ മനുഷ്യരിൽ ആശ്രയം വച്ചാൽ നിരാശ ആയിരിക്കും ഫലം. രാജാവായിരുന്ന ദാവീദിന് പോലും കഷ്ടകാലത്തു ആശ്രയം ആയി ദൈവം മാത്രെമേ ഉണ്ടായിരുന്നുള്ളു. പ്രിയ ദൈവപൈതലേ ഏതു സമയത്തും നിനക്ക് അഭയസ്ഥാനം ആയി ദൈവം ഉണ്ട്. നിന്റെ കഷ്ടതകൾ ദൈവത്തോട് പറയാം. ദൈവം നിന്റെ കഷ്ടതകൾക്ക് പരിഹാരം വരുത്തും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...