നിന്റെ ദൈവം എന്റെ ദൈവം
മോവാബിയ സ്ത്രീയായ രൂത്ത് തന്റെ അമ്മാവിഅമ്മയോട് പറഞ്ഞ വാചകം ആണ്. നിന്റെ ജനം എന്റെ ജനം, നീ പാർക്കുന്നിടെത്തു ഞാനും പാർക്കും. തന്റെ ഭർത്താവ് മരിച്ചുപോയിട്ടും അനാഥയായ അമ്മാവിഅമ്മയോടുള്ള സ്നേഹം തികച്ചും പ്രശംസനീയം ആണ്. ആ മാതാവ് നല്ല ഒരു അമ്മാവിയമ്മ ആയിരുന്നു എന്ന് വേണം മനസിലാക്കാൻ. നവോമിയെ രൂത്ത് കരുതുന്ന സ്നേഹം കാണുമ്പോൾ ഒന്ന് മനസിലാകും അവർ തമ്മിൽ ഉള്ള സ്നേഹം. ഈ സ്നേഹം ആണ് രൂത്തിനെ ബോവസിന്റെ വയലിലേക്കു രൂത്തിനെ എത്തിക്കുന്നത്. പിന്നീട് ബോവസ് രൂത്തിനെ വിവാഹം കഴിക്കുകയും. ഒരു ജാതീയ സ്ത്രീ ആയിരുന്ന രൂത്ത് യേശുക്രിസ്തുവിന്റെ വംശപാരമ്പര്യത്തിൽ ഇടം പിടിക്കുകയും ചെയ്തു.
പ്രിയ ദൈവ പൈതലേ നിന്റെ ദൈവത്തിലുള്ള ആഴമാർന്ന സ്നേഹം നീ പ്രകടിപ്പിക്കേണ്ടത് നിന്റെ ചുറ്റും ഉള്ള ബന്ധുമിത്രാദികളോടാണ്. രൂത്തിന്റെ ആ സ്നേഹം ആണ് മോവാബിയ സ്ത്രീ ആയ രൂത്തിനെ യഹൂദനായ ബോവസ് വിവാഹം കഴിച്ചത്. രൂത്ത് എപ്രകാരം ആണ് തന്റെ അമ്മാവിയമ്മയെ നോക്കിയത് എന്നൊക്കെ ബൈബിളിൽ വിവരിച്ചിട്ടുണ്ട്. നിന്റെ സ്നേഹം നിർവാജ്യം ആകട്ടെ. മറ്റുള്ളവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ നീ സ്നേഹിക്കുക. രൂത്തിന്റെ നവോമിയോടുള്ള കരുതലും സ്നേഹവും കണ്ടിട്ടാണ് ദൈവം രൂത്തിനെ ബോവസിന്റെ വയലിലേക്ക് അയക്കുന്നത്. അന്യജാതികാരിയായിരുന്ന രൂത്ത് സർവ്വശക്തനായ ദൈവത്തിൽ ആശ്രയം വയ്ക്കുകയും തന്റെ കടമകൾ വിശ്വസ്ഥതയോട് നിറവേറ്റുകയും ചെയ്തപ്പോൾ. യേശുക്രിസ്തുവിന്റെ വംശവലിയിൽ ഇടംപിടിക്കുകയും ചെയ്തു.നിന്റെ ദൈവം എന്റെ ദൈവം എന്നുള്ള ഉറച്ച വിശ്വാസം കണ്ടിട്ട് ദൈവപുത്രൻ രൂത്തിന്റ പിൻതലമുറയിൽ കൂടി ഭൂജാതനായി.
No comments:
Post a Comment