Agape

Thursday, 23 September 2021

നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യം ആകുന്നു; അവ എല്ലാറ്റിൽ നിന്നും യഹോവ അവനെ വിടുവിക്കുന്നു.


നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യം ആകുന്നു; അവ എല്ലാറ്റിൽ നിന്നും യഹോവ അവനെ വിടുവിക്കുന്നു.


പ്രിയ ദൈവ പൈതലേ നിന്റെ ജീവിതത്തിൽ ഒന്നുമാറി ഒന്നുമാറി പ്രയാസങ്ങളും ദുഖങ്ങളും കടന്നു വരികയാണോ, അതിന്റെ അർത്ഥം നീ ഒരു നീതിമാൻ ആണെന്നാണ്. ദുഷ്ടന് ഒരു അനർത്ഥമെ ഉള്ളു അത്‌ അവനെ കൊല്ലുന്നു.

പ്രിയ ദൈവ പൈതലേ എന്തിനാ ദൈവം നിനക്ക് കഷ്ടങ്ങളും ദുഖങ്ങളും തരുന്നതെന്നു അറിയാമോ നിന്നെ ശുദ്ധീകരിക്കാൻ വേണ്ടി ആണ്. ദാവീദിന്റ ജീവിതം നോക്കിക്കേ ഒരു കഷ്ടം മാറുമ്പോൾ അടുത്ത കഷ്ടം, അത് മാറുമ്പോൾ അടുത്തത്. ദൈവം ദാവീദിനെ വിളിച്ച പേരെന്താണ് ദൈവത്തിന്റെ ഹൃദയപ്രകാരം ഉള്ള മനുഷ്യൻ.

പ്രിയ ദൈവപൈതലേ ജീവിതത്തിൽ കഷ്ടങ്ങളും ദുഖങ്ങളും വന്നോട്ടെ ദൈവം അതിൽ നിന്നെല്ലാം വിടുവിക്കും.ദൈവം നിന്നെ ശുദ്ധീകരിക്കാൻ ആണ് ഈ ശോധനകൾ എന്ന് നീ മനസിലാക്കണം.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...