ആശ്വാസം നൽകുന്ന ദൈവം
ഈ പാരിലെ ജീവിതത്തിൽ ആശ്വാസം തേടി നാം പലരുടെയും അടുക്കലേക്ക് പോകാറുണ്ട്. താത്കാലിക ആശ്വാസം കിട്ടാറുമുണ്ട്. യഥാർത്ഥ ആശ്വാസം കർത്താവിന്റെ പാദപീഠത്തിൽ നിന്ന് മാത്രമേ ലഭിക്കുക ഉള്ളു. നാം ആശ്രയം വയ്ക്കുന്നവർ ഓരോനോരോന്നായി നമ്മളെ വിട്ട് മാറിപോകുമ്പോൾ. നല്ല ശമര്യകാരനായ യേശുക്രിസ്തു നമ്മെ സംരക്ഷിക്കുന്ന വിധം നാം മറന്നു പോകരുത്. പലരും നമ്മെ മറന്ന് കണ്ടില്ലെന്നു നടിച്ചു കടന്നുപോകുമ്പോൾ.നല്ല ശമര്യകാരനായ യേശുക്രിസ്തു നമ്മുടെ ഹൃദയത്തിന്റെയും ശരീരത്തിന്റെയും മുറിവുകൾ വച്ചു കെട്ടി നമുക്ക് വേണ്ടുന്ന സംരക്ഷണം നൽകി നമ്മെ സ്നേഹിക്കുന്ന വിധം മറന്നു പോകരുത്. മനുഷ്യൻ സഹായിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനും പരിധി ഉണ്ട്. പരിധി ഇല്ലാതെ നമ്മെ സ്നേഹിക്കുന്ന യേശുക്രിസ്തു നിത്യ ആശ്വാസം ആയി നമ്മോട് കൂടെ ഉണ്ട്. തളരരുത് ഏതു പ്രതിസന്ധിയിലും നിനക്ക് താങ്ങായി യേശുക്രിസ്തു ഉണ്ട്. പലരും നിന്നെ കണ്ട് വഴി മാറി പോകുമ്പോൾ നല്ല ശമര്യകാരനായ യേശുക്രിസ്തു നിന്നെ മാർവോടണച്ച്. നിന്റെ മുറിവുകൾ കെട്ടി, നിന്നെ സംരക്ഷിച്ചു നിനക്ക് വേണ്ടുന്നത് എല്ലാം നൽകി നിന്നെ സുരക്ഷിതമായ കരങ്ങളിൽ നിന്നെ ഏല്പിച്ചു നിന്നെ കരുതുന്ന വിധങ്ങൾ മറന്നുപോകരുത്. നിന്റെ യഥാർത്ഥ ആശ്വാസം നല്ല ശമര്യകാരനായ യേശുക്രിസ്തു ആകട്ടെ.
No comments:
Post a Comment