പിന്മഴയുടെ കാലത്ത് യഹോവയോട് മഴയ്ക്കു അപേക്ഷിപ്പിൻ
പ്രിയ ദൈവപൈതലേ നീ മുന്മഴയുടെ കാലത്ത് കർത്താവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചു. പുതിയ ജീവിതം ആരംഭിച്ചു. ഇനി ഒരു പിന്മഴയുടെ കാലം നിനക്ക് ഉണ്ട്, നിന്റെ ദേശത്തിന് ഉണ്ട്,നിന്റെ രാജ്യത്തിനു ഉണ്ട്. പിന്മഴ പെയ്യണമെങ്കിൽ മുന്മഴ അനുഭവിച്ചവർ പ്രാർത്ഥിക്കണം. ലോകം മുഴുവൻ ഒരു പിൻമഴയുടെ കാലത്തിൽ ആണ്. പ്രിയ ദൈവ പൈതലേ നീ പ്രാർത്ഥിക്കുമോ പിൻമഴ പെയ്യാൻ. നിന്റെ സഹോദരി സഹോദരന്മാർ രക്ഷിക്കപെടുവാൻ, നിന്റെ അയൽക്കാർ രക്ഷിക്കപെടുവാൻ, നിന്റെ രാജ്യം ഒരു ഉണർവിനായി ഒരുങ്ങുവാൻ നീ പ്രാർത്ഥിക്കുമോ? അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും. പ്രിയ ദൈവ പൈതലേ ആ സമയം ആണ് ഇത്. അങ്ങും ഇങ്ങും ഉണർവ് തുടങ്ങി കഴിഞ്ഞു. നിന്റെ ദേശത്തു നിന്റെ രാജ്യത്തു ഉണർവ് ഉണ്ടാകണമെങ്കിൽ നീ പ്രാർത്ഥിക്കണം. നിനക്ക് ലഭിച്ച ആത്മരക്ഷ നിന്റെ സ്നേഹിതർ കൂടി അനുഭവിക്കുന്നത് നിനക്ക് സന്തോഷകരമല്ലേ. പ്രാർത്ഥിക്കുക പ്രിയ സഹോദരി സഹോദരരെ നിന്റെ രാജ്യത്ത്, നിന്റെ ദേശത്തു, നിന്റെ ഭവനത്തിൽ ഉണർവ് പൊട്ടിപുറപ്പെടാൻ നീ വേണം പ്രാർത്ഥിക്കേണ്ടത്.
No comments:
Post a Comment