നിന്ദിതനെ ആദരിക്കുന്ന ദൈവം
പഴയനിയമത്തിൽ എടുത്തു പറയുന്ന ഒരു വ്യക്തി ആണ് യബ്ബേസ്. യബ്ബേസ് ഒരു വ്യസനപുത്രൻ ആയിരുന്നു. യബ്ബേസിന്റെ അമ്മ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്ന് പറഞ്ഞു അവനു യബ്ബേസ് എന്ന് പേർ വിളിച്ചു. എതോ ശാരീരികമായി രോഗത്താൽ യബ്ബേസ് ഭാരപ്പെട്ടിരുന്നു. യബ്ബേസിന്റെ ഭവനത്തിൽ താൻ നിന്ദിതൻ ആയിരുന്നു. എങ്കിലും യബ്ബേസ് ദൈവവുമായിട്ടുള്ള ബന്ധം കാത്തുസൂക്ഷിച്ചു പോന്നു. യബ്ബേസ് ദൈവത്തോട് അപേക്ഷിക്കാൻ തുടങ്ങി പ്രാർത്ഥനയിൽ കൂടി. തന്റെ അനർത്ഥം വ്യസനകാരണമായി തീരരുത്,
നിശ്ച്ചയമായി അനുഗ്രഹിക്കണം, തന്റെ അതിർ വിസ്താരമാക്കണം.ദൈവസന്നിധിയിൽ തന്റെ ആവശ്യങ്ങൾ മുമ്പോട്ട് വച്ചു. ദൈവം യബ്ബേസിനെ കുറിച്ച് സാക്ഷ്യം പറയുന്നുണ്ട് യബ്ബേസ് മാന്യൻ ആയിരുന്നു എന്ന്.യബ്ബേസിന്റെ പ്രാർത്ഥന കേട്ടു തന്റെ ആവിശ്യങ്ങൾക്കു പരിഹാരം ലഭിച്ചു.
പ്രിയ ദൈവപൈതലേ യബ്ബേസിനെ പോലെ ദൈവം നിന്നെ കുറിച്ച് സാക്ഷ്യം പറയുമോ?. നീ നിന്റെ ഭവനത്തിന് ഒരു വ്യസനം ആണോ?.
നിന്റെ ഭവനം നിന്നെ കുറിച്ച് ഭാരമെന്നോ ദുഖമെന്നോ പറഞ്ഞോട്ടെ നിന്നെ കണ്മണിപോലെ കരുതുന്ന ഒരു ദൈവം ഉള്ള കാര്യം നീ മറന്നുപോകരുത്. നിന്റെ ഭാരപ്പെടുന്ന ആവശ്യങ്ങൾ ദൈവത്തോട് അറിയിക്കുക.ദൈവം തീർച്ചയായും യബ്ബേസിനെ പോലെ നിന്റെ വിഷയങ്ങൾക്കു പരിഹാരം വരുത്തും.
No comments:
Post a Comment