ജനമേ, എല്ലാകാലത്തും യഹോവയിൽ ആശ്രയിക്കുവിൻ
സങ്കീർത്തനകാരൻ ഇപ്രകാരം പറയുന്നു ജനമേ, എല്ലാകാലത്തും യഹോവയിൽ ആശ്രയിക്കുവിൻ. നിനക്ക് കഷ്ടതയും പ്രതികൂലങ്ങളും രോഗങ്ങളും ദുഃഖങ്ങളും വരുമ്പോൾ മാത്രമല്ല എല്ലാകാലത്തിലും യഹോവയിൽ ആശ്രയിക്കുവിൻ. സമ്പത്തും, മാനവും, സുഖസൗകര്യങ്ങളും ഉള്ളപ്പോൾ മാത്രമല്ല ഏതു കാലത്തും നീ യഹോവയിൽ ആശ്രയിക്കണം.
കാലങ്ങൾ മാറി മാറി വരും പക്ഷെ നിന്റെ ദൈവം ഒരിക്കലും മാറുകയില്ല.
കഷ്ടത വന്നോട്ടെ ദൈവം കൂടെ ഇരിക്കും. ദുഃഖം വന്നോട്ടെ ദൈവം ആശ്വസിപ്പിക്കും. രോഗം വന്നോട്ടെ അവൻ സൗഖ്യമാക്കും. നിരാശ വന്നോട്ടെ ദൈവം പ്രത്യാശ ആയി കൂടെ ഉണ്ടാകും.
പ്രിയ ദൈവപൈതലേ നിന്റെ ഏതു സാഹചര്യത്തിലും നിനക്കു ആശ്രയിക്കുവാൻ ഉള്ള ഏക മാർഗ്ഗം ദൈവം ആണ്. കൂട്ടുകാർ മാറും, മാതാപിതാക്കൾ മാറും, സഹോദരങ്ങൾ മാറും, ഈ ലോകം തന്നെ മാറിയാലും നിന്റെ ദൈവം നിന്നെ കൈവെടിയുകില്ല. അതിനു വേണ്ടുന്നത് ഏതു കാലത്തിലും നീ യഹോവയിൽ ആശ്രയം വയ്ക്കണം. ദൈവം വാക്കുമാറാത്തവൻ ആണ്. നീ ദൈവത്തിൽ എല്ലാ കാലത്തും ആശ്രയം വച്ചാൽ നിന്റെ സങ്കേതമായി ദൈവം നിന്റെ കൂടെ എല്ലാ കാലത്തും ഉണ്ടാകും.
No comments:
Post a Comment