Agape

Monday 20 September 2021

സകല വാതിലുകളും അടയുമ്പോൾ നിനക്കുവേണ്ടി ഇറങ്ങി വരുന്ന ദൈവം

      സകല വാതിലുകളും അടയുമ്പോൾ നിനക്കുവേണ്ടി ഇറങ്ങി വരുന്ന ദൈവം


പ്രിയ ദൈവപൈതലേ ദാനിയേൽ സിംഹകുഴിയിൽ കിടന്നപ്പോൾ സഹായിപ്പാൻ ആരുമില്ലാരുന്നു. ദൈവത്തിന്റെ ദൂതൻ ഇറങ്ങി വന്നു സിംഹങ്ങളുടെ വായ് അടച്ചു. ശദ്രക്ക്, മേശക്ക്, അബേദ് നഗോ എന്നി മൂന്നു ബാലന്മാർ തീയിൽ വീണപ്പോൾ നാലാമനായി ദൈവം ഇറങ്ങി വന്നു. പത്രോസ് കാരാഗ്രഹത്തിൽ ആയിരുന്നപ്പോൾ ദൂതൻ ഇറങ്ങി വന്നു വിടുവിച്ചു.

പ്രിയ ദൈവപൈതലേ നിനക്ക് സഹായം ആരുമില്ലെങ്കിൽ, നിന്നെ സഹായിക്കുന്നവർക്ക് സഹായിപ്പാൻ കഴിയാത്ത അവസ്ഥ ആണെങ്കിൽ നീ വിശ്വാസത്തോടെ നില്ക്കു ദൈവം നിനക്ക് വേണ്ടി ഇറങ്ങി വരും. ചെങ്കടലിൽ യിസ്രായേൽ മക്കൾ അകപ്പെട്ടപ്പോൾ മുമ്പിൽ ചെങ്കെടൽ പിൻപിൽ ഫറവോനും സൈന്യവും. ദൈവം കിഴക്കൻ കാറ്റിനെ അടിപ്പിച്ചു ചെങ്കടൽ വിഭാഗിച്ചു യിസ്രായേൽ മക്കൾക്ക് വഴി തുറന്നു. പിന്തുടർന്ന ഫറവോനും സൈന്യവും ചെങ്കടലിൽ മുങ്ങിപ്പോയി.

പ്രിയ ദൈവപൈതലേ ശത്രു മുമ്പും പിമ്പും  അടച്ചാൽ ദൈവം കിഴക്കൻ കാറ്റിനെ അടിപ്പിച്ചു നിനക്ക് വേണ്ടി പാത തുറന്നു തരും.ദൈവം നിന്നെ പിന്തുടർന്ന ശത്രുവാം സാത്താനെ ചെങ്കടലിൽ തള്ളിയിടും.ആകയാൽ വിശ്വാസത്തിൽ ഉറച്ചു നിൽക്കട്ടെ നിനക്കു വേണ്ടി ദൈവം ഇറങ്ങിവരും.

No comments:

Post a Comment

"ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം."

ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം. ജീവിതത്തിൽ ഭാരങ്ങൾ, പ്രയാസങ്ങൾ വർധിക്കുമ്പോൾ ഒന്നോർക്കുക യേശുദേവന്റെ വാക്കുകൾ "അധ്വാനിക്കുന്നവരും ഭാരം ച...