Agape

Saturday 4 September 2021

ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്

 

ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്

പ്രിയ ദൈവപൈതലേ ഇയ്യോബ് 14:7ഇൽ ദൈവം ഇപ്രകാരം പറയുകയാണ് "ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട് ;അതിനെ  വെട്ടിയാൽ പിന്നെയും പൊട്ടികിളുർക്കും.
പ്രിയ ദൈവപൈതലേ നീ ദൈവത്തിന്റെ സഭയാം തോട്ടത്തിലെ വൃക്ഷമാണെങ്കിൽ ഇടെയ്ക്കിടക്ക് തോട്ടക്കാരനായ ദൈവം നിന്നെ വെട്ടും. അത് എന്തിനു വേണ്ടിയാണ് എന്നു ചോദിച്ചാൽ കായ്ക്കുന്നത് അധികം ഫലം കായ്‌ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു(യോഹന്നാൻ 15:2).
നിന്നെ ദൈവം ചെത്തിവെടിപ്പാകുന്നെങ്കിൽ ഓർത്തുകൊള്ളുക നീ ഫലം കായ്ക്കുന്നുണ്ട് എന്ന്. ദൈവപൈതലേ നീ ചിന്തിക്കും പിന്നെയും എന്തിനാ എന്നെ ഇങ്ങനെ പ്രയാസങ്ങളിൽ കൂടി, കഷ്ടതകളിൽ കൂടി, രോഗങ്ങളിൽ കൂടി, സാമ്പത്തിക ഞരുക്കത്തിൽ കൂടി കടത്തി വിടുന്നത്. ദൈവം നിന്നെ ചെത്തി വെടിപ്പാകുവാണ് അധികം ഫലം കായ്‌ക്കേണ്ടതിനു. നീ ഓർത്തുകൊള്ളുക നീ ഫലം കായ്ക്കുന്നുണ്ട് എന്ന്. ദൈവപൈതലേ നീ ചിന്തിക്കും പിന്നെയും എന്തിനാ എന്നെ ഇങ്ങനെ പ്രയാസങ്ങളിൽ കൂടി, കഷ്ടതകളിൽ കൂടി, രോഗങ്ങളിൽ കൂടി, സാമ്പത്തിക ഞരുക്കത്തിൽ കൂടി കടത്തി വിടുന്നത്. ദൈവം നിന്നെ ചെത്തി വെടിപ്പാകുവാണ് അധികം ഫലം കായ്‌ക്കേണ്ടതിനു. നീ കായ്ക്കുന്നില്ലെങ്കിൽ നിന്നെ നീക്കി കളയുമായിരുന്നു. യേശുക്രിസ്തുവിൽ കായ്കാത്ത കൊമ്പ് ഒക്കെയും ദൈവം നീക്കികളയും.
പ്രിയ ദൈവപൈതലേ സഭയാം തോട്ടത്തിലെ വൃക്ഷമാണ് നീ എങ്കിൽ ഇടയ്കിടയ്ക്ക് ദൈവം ചെത്തി വെടിപ്പാക്കും. ദൈവത്തിനു അറിയാം അത് പൊട്ടികിളുർക്കും പിന്നെയും അധികം ഫലം കായ്ക്കും എന്ന്.ആകയാൽ ദൈവത്തിന്റെ തോട്ടത്തിലെ വൃക്ഷമാകുന്ന നിന്നെ ദൈവം ചെത്തി വെടിപ്പാക്കുന്നത് അധികം ഫലം കായ്ക്കുന്നതിനു വേണ്ടിയാണ്. ആകയാൽ ധൈര്യത്തോടെ ഇരിക്ക് തോട്ടക്കാരനായ യേശുക്രിസ്തു ആണ് നിന്നെ ചെത്തിവെടിപ്പാകുന്നത് നിന്നെ ഭാരപ്പെടുത്താനല്ല അധികം ഫലം കായ്‌ക്കേണ്ടതിനു ആണ്.

No comments:

Post a Comment

"ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം."

ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം. ജീവിതത്തിൽ ഭാരങ്ങൾ, പ്രയാസങ്ങൾ വർധിക്കുമ്പോൾ ഒന്നോർക്കുക യേശുദേവന്റെ വാക്കുകൾ "അധ്വാനിക്കുന്നവരും ഭാരം ച...