Agape

Friday, 24 September 2021

ആശ്രയമില്ലാത്തവനെ തേടി ചെല്ലുന്ന ദൈവം

 ആശ്രയമില്ലാത്തവനെ തേടി ചെല്ലുന്ന ദൈവം


ബെതെസ്ഥ കുളക്കടവിൽ ആരുടേയും സഹായം ഇല്ലാതിരുന്ന രോഗിയെ തേടി ചെന്നു സൗഖ്യമാക്കുന്ന യേശുക്രിസ്തു. നിനക്ക് ആശ്രയം ആയി ആരുമില്ലെങ്കിൽ ദൈവം നിന്നെ തേടി വരും. നീണ്ട വർഷങ്ങൾ ആയി ഭാരപ്പെടുന്ന വിഷയങ്ങൾക്കു ദൈവം നിന്നെ തേടി വന്നു സഹായിക്കും.

നിന്റെ അവസാനത്തെ പ്രതീക്ഷയും അസ്തമിച്ചു എന്ന് നീ വിചാരിക്കുമ്പോൾ നിന്നെ തേടി വരുന്ന ഒരു നാഥൻ ഉണ്ട്. നിന്നെ സഹായിക്കേണ്ടവർ നിന്നെ കണ്ടില്ലെന്നു നടിക്കുമ്പോൾ നിന്റെ മാനസിക ഭാരം കണ്ടു നിന്റെ അടുത്ത് വരുന്ന ഒരു നാഥൻ ഉണ്ട് നിനക്ക്. നിന്റെ ആശ്രയം ആകുന്ന സകലരും അകലുമ്പോൾ നിന്നെ തേടി വരുന്ന നാഥൻ ആണ് യേശുക്രിസ്തു.

ആകയാൽ പ്രിയ ദൈവപൈതലേ നീ  യേശുക്രിസ്തുവിൽ ആശ്രയിച്ചാൽ സകലരും നിന്നെ മറന്നാലും നിന്നെ തേടിവന്നു നിന്റെ ആവശ്യങ്ങൾ നിറവേറ്റി തരുന്ന ദൈവം ഉണ്ട് നിനക്ക്. ആ ദൈവത്തിൽ ആശ്രയിക്കു ജീവിതം ഭദ്രം ആകട്ടെ.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...