പ്രാർത്ഥനയുടെ നടുവിൽ ഇറങ്ങി വരുന്ന ദൈവ സാന്നിധ്യം
പ്രിയ ദൈവ പൈതലേ നീ പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറക്കുന്നു. ദൈവം ഇറങ്ങി വരുന്നു. നീയും ദൈവവും ആയി സംഭാഷണത്തിൽ ഏർപെടുന്നു. നീ നിന്റെ പ്രാർത്ഥനയുടെ ഒടുവിൽ അല്പസമയം കാത്തിരുന്നാൽ ദൈവം നിന്നോട് സംസാരിക്കുന്നത് മനസിലാക്കാൻ സാധിക്കും. നീ പ്രാർത്ഥിക്കാൻ തുടങ്ങുമ്പോൾ പരിശുദ്ധത്മാവ് നിന്നെ പ്രാർത്ഥിക്കാൻ സഹായിക്കുന്നു.യേശുക്രിസ്തു നിനക്ക് വേണ്ടി പിതാവാം ദൈവത്തോട് പക്ഷവാദം ചെയ്യുന്നു. പ്രാർത്ഥനയുടെ ഒടുവിൽ പിതാവം ദൈവം നിന്നോട് സംസാരിക്കും. നീ വിശുദ്ധിയോടെ ആണ് പ്രാർത്ഥിക്കുന്നതെങ്കിൽ മേല്പറഞ്ഞ കാര്യങ്ങൾ സംഭവിക്കും. നിന്റെ പ്രാർത്ഥനയ്ക്ക് വിഘാതം വരുത്തുന്ന ശക്തികളെ സ്വർഗ്ഗീയ ദൂതന്മാർ വെട്ടി മാറ്റുന്നു.
പ്രിയ ദൈവ പൈതലേ അറയിൽ കടന്നു വാതിൽ അടച്ചു വിശുദ്ധിയോടെ പ്രാർത്ഥിച്ചാൽ ദൈവദൂതന്മാർ മറുപടിയുമായി ഇറങ്ങി വരും. നിന്റെ പ്രാർത്ഥനയ്ക്കു വിഘാതം വരുത്തുന്ന പൈശാചിക ശക്തികളെ സ്വർഗീയ ദൂതന്മാർ വെട്ടിമാറ്റും. നിനക്ക് ദൈവീക സാന്നിധ്യം ആരും പറയാതെ തന്നെ മനസിലാക്കാൻ സാധിക്കും. പ്രാർത്ഥന ദൈവസന്നിധിയിൽ എത്തുമ്പോൾ ദൂതന്മാർ തക്ക സമയത്ത് മറുപടിയുമായി നിന്റെ അടുക്കൽ വരും. പൈശാചിക മേഖലകൾ നിന്റെ പ്രാർത്ഥനയുടെ മറുപടിക്കു തടസം നിന്നാൽ ദൈവദൂതന്മാർ അതിനെ വെട്ടി മാറ്റും. ആകയാൽ ക്രമീകരണത്തോടെ ദൈവ സന്നിധിയിൽ പ്രാർത്ഥിച്ചാൽ ദൈവീക സാന്നിധ്യവും പ്രാർത്ഥനയുടെ മറുപടിയും തക്ക സമയത്തു അനുഭവിക്കാൻ സാധിക്കും.
No comments:
Post a Comment