നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല.
പ്രിയ ദൈവപൈതലേ നീ കഴിഞ്ഞകാലങ്ങളിൽ അധ്വാനിച്ചിട്ട് ഒന്നും കിട്ടിയില്ലേ, ഭാരപ്പെടേണ്ട നിന്നെ തേടി നിന്റെ നാഥൻ വരും. രാത്രിയുടെ യാമങ്ങളിൽ നീ പ്രാർത്ഥിച്ചതും കരഞ്ഞതും വൃദാവല്ല. നിന്റെ നിരാശ കണ്ടു നിന്റെ നാഥൻ നിന്റെ അടുക്കൽ വരും. നിനക്കു ആലോചന പറഞ്ഞു തരും. നിനക്ക് സഹായമായി ആരുമില്ലെങ്കിൽ നിന്റെ നാഥൻ നിന്റെ അടുക്കൽ വന്നു ബുദ്ധിഉപദേശിച്ചു തരും. നീ കേട്ടനുസരിച്ചാൽ മാത്രം മതി. പെരുത്ത മീൻകൂട്ടം നിന്റെ വലയിൽ അകപ്പെടും. നീ ധൈര്യത്തോടെ ഇരിക്ക നിന്റെ ഇല്ലായ്മയും, നിരാശയും, സങ്കടങ്ങളും നിന്റെ നാഥൻ കാണുന്നുണ്ട്. നീ പ്രാർത്ഥിച്ചതും കണ്ണുനീർ വാർത്തതും വൃദ്ധാവല്ല. നിന്റെ വല കീറുമാറു പെരുത്ത മീൻകൂട്ടം ലഭിക്കും. മറ്റുള്ളവർക്കും കൂടി നൽകുമാറ് നിനക്ക് ദൈവം പെരുത്ത മീൻകൂട്ടം തരും. ദൈവം നിന്റെ പ്രാർത്ഥന കേട്ടു ഏതു വിഷയത്തിൽ ആണോ നീ ഭാരപ്പെടുന്നത്. ആ വിഷയത്തിൽ നീ ആഗ്രഹിക്കുന്നതിലും അപ്പുറമായി നന്മ നൽകി അനുഗ്രഹിക്കുന്ന ഒരു നാഥൻ നിനക്കു ഉണ്ട്. നിന്നോട് നിന്റെ നാഥൻ ആഴത്തിലോട്ടാണ് വല ഇറക്കാൻ പറഞ്ഞതെങ്കിൽ അപ്രകാരം ചെയ്യുക. നീ ആഗ്രഹിക്കുന്നതിലും അപ്പുറമായുള്ള നന്മ നൽകി ദൈവം നിന്നെ അനുഗ്രഹിക്കും.
No comments:
Post a Comment