സ്നേഹവും ദീർഘക്ഷമയും
സ്നേഹവും ദീർഘക്ഷമയും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. സ്നേഹം ദീർഘമായി ക്ഷമിക്കുകയും ചെയ്യുന്നു. ദൈവം സ്നേഹം ആകയാൽ ആ ദൈവത്തിന്റെ പൈതൽ ആയ നിന്നിൽ ദൈവസ്നേഹം ഉണ്ടെങ്കിൽ നിനക്കു ദീർഘമായി ക്ഷമിക്കാൻ സാധിക്കും.
പത്രോസിന്റെ ചോദ്യത്തിന് ഉത്തരമായി യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു ഏഴ് എഴുപത് വട്ടം ക്ഷമികണം എന്ന്. അങ്ങനെ യേശുക്രിസ്തു പറഞ്ഞത് നിന്റെ ആയുഷ്കാലം മുഴുവൻ ക്ഷമിക്കുക എന്നാണ്.നീ ദീർഘമായി നിന്റെ കടക്കാരനോട് ക്ഷമിച്ചില്ലെങ്കിൽ നിന്റെയും പാപങ്ങൾ ദൈവം ദീർഘമായി ക്ഷമിക്കുകയില്ല എന്നാണ് യജമാനൻ തന്റെ ദാസന്റെ കടം ഇളയ്ക്കുന്ന ഉപമയിൽ കർത്താവ് പറഞ്ഞത്.
പ്രിയ ദൈവപൈതലേ നിനക്ക് നിന്റെ സഹോദരനോട് ക്ഷമിക്കുവാൻ സാധിക്കുന്നുണ്ടോ. ഇല്ലെങ്കിൽ ദൈവത്തിന്റെ സ്നേഹം നിന്നിൽ വഴുവാൻ നീ ദൈവത്തോട് പ്രാർത്ഥിക്കുക. ദൈവസ്നേഹം വന്നുകഴിയുമ്പോൾ നിനക്ക് ദീർഘമായി ക്ഷമിക്കുവാനും മറ്റുള്ളവരെ നിന്നെപ്പോലെ സ്നേഹികുവാനും സാധിക്കും.
No comments:
Post a Comment