Agape

Thursday, 16 September 2021

കരങ്ങൾ ബലഹീനമാകുമ്പോൾ താങ്ങുന്ന ദൈവം

 

കരങ്ങൾ ബലഹീനമാകുമ്പോൾ താങ്ങുന്ന ദൈവം

പ്രിയ ദൈവപൈതലേ  എലിശ പ്രവാചക ശിഷ്യന്റെ വിധവ തന്റെ മക്കളെ കടക്കാർ പിടിച്ചോണ് പോകുവാൻ വന്നപ്പോൾ ശിഷ്യന്റെ വിധവ സമീപിച്ചത് എലിശ പ്രവാചകനെ ആയിരുന്നു. ശിഷ്യന്റെ വിധവയ്ക്ക് ഉറപ്പുണ്ടായിരുന്നു ഈ വിഷയത്തിന് പരിഹാരം തന്റെ പ്രവാചകൻ ഒരുകുമെന്ന്. പ്രവാചകൻ പറഞ്ഞത് പോലെ ചെയ്തപ്പോൾ അ വിഷയത്തിന് പരിഹാരം ആയി.
പ്രിയ ദൈവപൈതലേ ഈ നാളുകളിൽ അനേകർ സാമ്പത്തിക നഷ്ടത്തിൽ കൂടി കടന്നു പോകുന്നു. അനേകർ വായ്പകു വേണ്ടി പോകുന്നു, അനേകർ എന്തു ചെയ്യണം എന്നറിയാതെ ഭരപ്പെടുന്നു. പ്രിയ ദൈവപൈതലേ പ്രവാചക ശിഷ്യന്റെ വിധവയായ സ്ത്രീ തന്റെ കൈയിലുള്ള എണ്ണ അനേകം പാത്രങ്ങളിലേക്ക് പകർന്നപ്പോൾ തന്റെ അയൽക്കാർക്കും തനിക്കും ആശ്വാസം ആയി തീർന്നു.പ്രിയ ദൈവ പൈതലേ നിന്റെ കഷ്ടനാളുകളിൽ ദൈവത്തോട് നീ സങ്കടം ബോധിപ്പിക്കുമ്പോൾ നിന്നെ പോലെ കഷ്ടം അനുഭവിക്കുന്നവർക്കു വേണ്ടി നീ പ്രാർത്ഥിച്ചാൽ നിനക്കും അവർക്കും ഒരു പോലെ വിടുതൽ ലഭിക്കും. ദൈവം നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്ന താലന്തുകൾ നീ വ്യാപാരം ചെയ്താൽ നിന്റെ ജീവകാലത്ത് നീ ഭാരപ്പെടുകയില്ല. പ്രവാചക ശിഷ്യന്റെ വിധവയുടെ കൈയിൽ ഒരു കുടം എണ്ണ ഉണ്ടായിരുന്നു  അത് എങ്ങനെ വ്യാപാരം ചെയ്യണം എന്ന് അറിയില്ലായിരുന്നു. ഈ നാളുകളിൽ ദൈവം നിന്നെ ഏല്പിച്ച താലന്തുകൾ എങ്ങനെ വ്യാപാരം ചെയ്യണം എന്ന് നിനക്ക് അറിയത്തില്ലെങ്കിൽ നിന്റെ ദൈവത്തോട് ചോദിക്കുക. ദൈവം നിനക്ക് ബുദ്ധി ഉപദേശിക്കും.നിന്റെ താലന്തുകൾ നീ  വ്യാപാരം ചെയ്താൽ നീ കടന്നു പോകുന്ന പ്രശ്‌നങ്ങളിൽ നിന്ന് ദൈവം നിന്നെ വിടുവിക്കും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...